ദാറുല്‍ ഇഹ്സാന്‍ മീലാദ് കോണ്‍ഫറന്‍സ് നവംബര്‍ ഒന്നിന് ആരംഭിക്കും

ബദിയടുക്ക: ഹസനാബാദ് ദാറുല്‍ ഇഹ്സാനിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഗ്രാന്റ് മീലാദ് കോണ്ഫറന്‍സ് നവംബര്‍ ആദ്യ വാരം നടക്കും. നവംബര്‍ ഒന്ന് വെള്ളിയാഴ്ച വൈകിട്ട് നാല് മണിക്ക് ബദിയെടുക്കയില്‍ നടക്കുന്ന മീലാദ് വിളംബര റാലിയില്‍ സാദാത്തുക്കള്‍, ഉലമാക്കള്‍, പ്രാസ്ഥാനിക സാമൂഹ്യ നേതൃത്വം ഉള്‍പ്പെടെ ആയിരങ്ങള്‍ സംബന്ധിക്കും. 

റാലിക്ക് സമാപനം കുറിച്ചു കൊണ്ട് അബൂബക്കര്‍ സഅദി നെക്രാജെ നബി സ്‌നേഹ പ്രഭാഷണം നടത്തും.

നവംബര്‍ എട്ട് വെള്ളിയാഴ്ച രണ്ട് മണിക്ക് പതാക ഉയര്‍ത്തല്‍ തുടര്‍ന്ന് മൗലിദ് സദസ്സ്, ഹുബ്ബുറസൂല്‍ സമ്മേളനം മാസന്ത ജല്‍സത്തുല്‍ ബദ്രിയ്യ നടക്കും. പേരോട് അബ്ദുറഹ്മാന്‍ സഖാഫി കൃത്യം 7 മണിക്ക് ഹുബ്ബുറസൂല്‍ പ്രഭാഷണം നടത്തും.
കോണ്ഫറസിന്റെ മുന്നോടിയായി പരിസര പ്രദേശങ്ങളില്‍ ചതുര്‍ദിന വാഹന പ്രചരണ ജാഥ നടക്കും.

പരിപാടിയുടെ വിജയത്തിന് വേണ്ടി നടന്ന സ്വാഗത സംഘ നേതൃ സംഗമം ഹാസനാബാദില്‍ നടന്നു. ചെയര്‍മാന്‍ സിദ്ധീഖ് ഹനീഫി ആദ്ധ്യക്ഷതയില്‍ യോഗം ബഷീര്‍ സഖാഫി ഉത്ഘാടനം ചെയ്തു. ഹാഫിള് എംകെഎം ബെളിഞ്ച എ കെ സഖാഫി കന്യാന സംസാരിച്ചു. അബ്ദുല്ല സഅദി സ്വാഗതവും സലാം ഇര്‍ഫാനി നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍