ഡല്‍ഹി മുഖ്യമന്ത്രിയാകുക എന്നത് ഏറെ ആഗ്രഹിക്കുന്ന സ്വപ്നം: ഗൗതം ഗംഭീര്‍

ഡല്‍ഹിയുടെ ചുമതലയേറ്റെടുക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ അതിന് തയ്യാറാണെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബി ജെ പി എം പിയുമായ ഗൗതം ഗംഭീര്‍. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം തനിക്ക് വലിയ ഉത്തരവാദിത്വമുണ്ട്. കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറാണ്. നടക്കണമെന്ന് താന്‍ ഏറെ ആഗ്രഹിക്കുന്ന ഒരു സ്വപ്നമാണ് ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം. എന്നാല്‍ ഇപ്പോള്‍ ശ്രദ്ധ മുഴുവന്‍ ഈസ്റ്റ് ഡല്‍ഹിയുടെ കാര്യത്തിലാണെന്നും ഗംഭീര്‍ പറഞ്ഞു.
എം പിയായിരുന്ന യോഗി ആദിത്യാനാഥിനെ ഉത്തര്‍പ്രദേശിലെ വലിയ വിജയത്തിന് ശേഷം ബി ജെ പി മുഖ്യമന്ത്രിയാക്കുകയായിരുന്നു. ഇതുപോലെ അവസരം ലഭിച്ചാല്‍ ഏറ്റെടുക്കുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു ഗംഭീര്‍. അങ്ങനെ സംഭവിച്ചാല്‍ അത് വലിയ ബഹുമതിയാണെന്നും ഗംഭീര്‍ പറഞ്ഞു.

ഡല്‍ഹിയില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കണമെന്ന് സംസ്ഥാന ബി ജെ പി അധ്യക്ഷന്‍ നേരത്തെ പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പെട്ടന്ന് ഇത് നടപ്പാക്കേണ്ടതില്ലെന്നും ഡല്‍ഹിയില്‍ ഒരു ബി ജെ പി സര്‍ക്കാറുള്ളപ്പോഴാണ് നടപ്പാക്കേണ്ടതെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍