Wednesday, 2 October 2019

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വീണ്ടും ഇന്ത്യക്കാരനെ തേടി ഭാഗ്യം; ലഭിച്ചത് ഏഴ് കോടി രൂപ

ദുബായ്: കടല്‍ കടന്നെത്തി യ ഇന്ത്യക്കാ രനെ കൈ വിടാതെ ചേര്‍ത്ത് പിടിക്കുക യാണ് വീണ്ടും ഭാഗ്യദേവത. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വീണ്ടും കോടികളുടെ സമ്മാനം ഇന്ത്യക്കാര്‍ക്ക്.

ചൊവ്വാഴ്ച നടന്ന നറുക്കെടുപ്പില്‍ ദുബായില്‍ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്ന പ്രവീണ്‍ അരന്‍ഹക്ക് ഏഴ് കോടിയിലേറെ രൂപ (10 ലക്ഷം യുഎസ് ഡോളര്‍) സമ്മാനം ലഭിച്ചു.

16 വര്‍ഷമായി ദുബായില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരനായ പ്രവീണ്‍ അരന്‍ഹക്ക് 312 -ാം സീരീസിലെ 3069 നമ്പര്‍ ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്.

രണ്ട് സഹപ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.സമ്മാനത്തുക തുല്യമായി പങ്കിട്ടെടുക്കുമെന്ന് അരന്‍ഹ പറഞ്ഞു

നിലവില്‍ അമേരിക്കയില്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ പഠിക്കുന്ന എന്റെ മകളുടെ വിദ്യാഭ്യാസത്തിനായി സമ്മാനത്തിന്റെ ഒരു ഭാഗം ഞാന്‍ ചെലവഴിക്കും, അരാന്‍ഹ പറഞ്ഞു.തനിക്ക് ഇത് വളരെ അതിശയകരമായ തോന്നുന്നു , എല്ലാവരും ഈ ഭാഗ്യം ഒരിക്കലെങ്കിലും പരീക്ഷിക്കണെമെന്നും അദ്ദേഹം പറഞ്ഞു


SHARE THIS

Author:

0 التعليقات: