സുള്ള്യയില്‍ കാറും ട്രക്കും കൂട്ടിയിടിച്ചു പിതാവും മൂന്നു മക്കളും തല്‍ക്ഷണം മരിച്ചു

സുള്ള്യ: സുള്ള്യയില്‍ മാണി മൈസൂര്‍ ദേശീയ പാതയില്‍  അടക്കാറിനു സമീപം കാറും ട്രക്കും കൂട്ടിയിടിച്ചു നാല് പേര്‍  മരിച്ചു.  മാരുതി സ്വിഫ്റ്റ് കാറില്‍ യാത്ര ചെയ്യുകയായിരുന്ന പിതാവും മൂന്നു മക്കളുമാണ് അപകടത്തില്‍   തല്‍ക്ഷണം മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടോടെ ഇവര്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാര്‍ എതിരെ വന്ന എയ്ഷെര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. 

കൊടക് സ്വദേശികളായ ഹസൈനാര്‍ ഹാജി ഇയാളുടെ മക്കളായ അബ്ദുല്‍ റഹ്മാന്‍, ഇബ്രാഹിം, ഹാരിസ് എന്നിവരാണ് മരണപ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ഗുരുതര പരുക്കേറ്റ നാലുപേരും സംഭവ സ്ഥലത്തു തന്നെ മരണപ്പെട്ടു.

ഇവരുടെ  കൂടെയുണ്ടായിരുന്ന ഗുരുതര പരുക്കേറ്റ ഉമറുല്‍ ഫാറൂഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മംഗലാപുരത്ത് നിന്നും കുടഗിലെ നാപ്പോകുലു കോട്ടമുടിയിലെ വീട്ടിലേക്കു പോകുകയായിരുന്നു കാറില്‍ ഉണ്ടായിരുന്നവര്‍. മൃതദേഹം ഇപ്പോള്‍ പോസ്റ്റുമോര്‍ട്ടത്തിനായി സുള്ള്യയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്.സുള്ള്യ പോലീസ് കേസെടുത്തു.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍