Saturday, 5 October 2019

പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം സമാപിച്ചു

തൃശൂര്‍: ചാവക്കാട് വെണ്മേനാട് മുസ്ലിം ജമാഅത്തില്‍ 53 വര്‍ഷം പിന്നിട്ട ശൈഖുനാ ടി. പി അബൂബക്കര്‍ ഉസ്താദ് നേതൃത്വം നല്‍കുന്ന ദറസിന്റെ സമ്പൂര്‍ണ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം സമാപിച്ചു. ശൈഖുനാ സി.അബൂബക്കര്‍ ഉസ്താദിന്റെ അധ്യക്ഷതയില്‍ ഇബ്രാഹീം കുട്ടി ദാരിമി കോട്ടയ്ക്കല്‍ സംഗമം ഉദ്ഘാടനം ചെയ്തു. 

സയ്യിദ് ഹസ്ബുള്ള തങ്ങള്‍ കൊല്ലം, സഈദ് ഫയ്‌സി തടിക്കാട്, ഹംസ സഖാഫി കൊല്ലം, ഖാലിദ് സഅദി തൃശൂര്‍, അബ്ദുല്‍ റസാഖ് അസ്ഹരി, സ്വാബിര്‍ അഹ്സനി ഇടുക്കി എന്നിവര്‍ പ്രഭാഷണം നടത്തി. 

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിന് പൂര്‍വ്വവിദ്യാര്‍ത്ഥികളായ പണ്ഡിതന്മാര്‍ സംഗമിച്ചു.


SHARE THIS

Author:

0 التعليقات: