Friday, 25 October 2019

ഗ്രാന്റ് മീലാദ് കോണ്‍ഫറന്‍സ് നവംബര്‍ എട്ടിന്

ദുബൈ: തിരുനബി(സ) കാലത്തിന്റെ വെളിച്ചം എന്ന ശീര്‍ഷകത്തില്‍ ഹോര്‍ അല്‍ അന്‍സ് സുന്നി കോ ഓഡിനേഷന്‍ കമ്മറ്റി സംഘടിപ്പിക്കുന്ന ഗ്രാന്റ് മീലാദ് കോണ്‍ഫറന്‍സ് നവംബര്‍ എട്ടിന് നടക്കും.  മദ്ഹു റസൂല്‍ പ്രഭാഷണം, സ്‌നേഹ സംഗമം, ദഫ് ,ഖവാലി പ്രദര്‍ശനം, വിദ്യാര്‍ഥികളുടെ കലാ പരിപാടി തുടങ്ങിയവ  നടക്കും.

കഴിഞ്ഞ 18 വര്‍ഷമായി സംഘടിപ്പിക്കുന്ന മീലാദ് കോണ്‍ഫറന്‍സില്‍  സ്വദേശികളും വിദേശികളുമായ ആയിരക്കണക്കിന് പേരാണ് സംഗമിക്കാറുള്ളത്. ഈ വര്‍ഷത്തെ മീലാദ് എക്‌സലന്‍സ് അവാര്‍ഡ് ചടങ്ങില്‍ വിതരണം ചെയ്യും. മുസ്തഫ ചേലേമ്പ്ര ചെയര്‍മാനും നിയാസ് ചൊക്ലി കണ്‍വീനറുമായ  സ്വാഗത സംഗമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. 

ഗ്രാന്റ് മീലാദ് കോണ്‍ഫറന്‍സിന്റെ പോസ്റ്റര്‍ പ്രകാശനം കാലികറ്റ് യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലറും ദുബൈ നോളജ് വില്ലേജ്  ഡെസേര്‍ട്ട് സൈസ് ട്രൈനിംഗ് സെന്റര്‍ എം ഡി യുമായ പത്മശ്രീ ഡോ. ഇഖ്ബാല്‍ എസ് ഹസനൈന്‍ നിര്‍വഹിച്ചു.ചടങ്ങില്‍ സ്വാഗത സംഘം ഭാരവാഹികളായ ഖാലിദ് ഹാജി കൊളപ്പുറം, മജീദ് മദനി മേല്‍മുറി, റഷീദ് ചേലേമ്പ്ര, എ എ റഹീം മലപ്പുറം സംബന്ധിച്ചു.


SHARE THIS

Author:

0 التعليقات: