മലയാളി യുവാവ് യു.എ.ഇയില്‍ വാഹനാപകടത്തില്‍ മരിച്ചു

ദുബൈ: വളാഞ്ചേരിയിലെ ജീവകാരുണ്യ പ്രവര്‍ത്തകനായിരുന്ന പരേതനായ ചെറുപറമ്പില്‍ ഉസ്മാന്‍ ഭായിയുടെ മകന്‍ സ്വാലിഹ് (25) യു.എ.ഇയില്‍ വാഹനാപകടത്തില്‍ മരിച്ചു. അബൂദബിയില്‍ നിന്ന് അല്‍ഐനിലേക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്. വാഹനം ഓടിച്ചിരുന്ന ഈജിപ്ഷ്യന്‍ സുഹൃത്ത് ഉള്‍പ്പെടെ മൂന്നു പേര്‍ പരിക്കുകളോടെ ചികിത്സയിലാണ്. 


വിസിറ്റ് വിസയില്‍ യു.എ.ഇയില്‍ എത്തിയ സ്വാലിഹ് ഏതാനും നാള്‍ മുമ്പാണ് ജോലിയില്‍ പ്രവേശിച്ചത്. പിതാവ് ഉസ്മാന്‍ ഭായി മരണപ്പെട്ടതിന്റെ 40ാം നാളിലാണ് സ്വാലിഹിന്റെ വേര്‍പാട്. മാതാവ്: സുഹറ. സഹോദരങ്ങള്‍: സാബി, സാലിം, സാബിര്‍, സാദിഖ്, സാജിദ്, ലൗസി.നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടില്‍ എത്തിച്ച് ഖബറടക്കുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു. ഇതിനായി കെ.എം.സി.സി പ്രവര്‍ത്തകര്‍ ശ്രമം നടത്തിവരികയാണ്. 

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍