Saturday, 19 October 2019

ഖത്തറില്‍ മലയാളി ദമ്പതികളുടെ മക്കള്‍ മരിച്ച നിലയില്‍

ദോഹ : ഖത്തറില്‍ മലയാളി ദമ്പതികളുടെ മക്കള്‍ മരിച്ച നിലയില്‍. ഖത്തറില്‍ ജോലി ചെയ്യുന്ന മലയാളി നഴ്സ് ദമ്പതികളുടെ രണ്ട് പിഞ്ചുകുഞ്ഞുങ്ങളാണ് ഹമദ് ആശുപത്രിയില്‍ മരിച്ചത്. ഭക്ഷ്യവിഷബാധ സംശയിച്ചിരുന്നെങ്കിലും കീടങ്ങളെ നശിപ്പിക്കുന്ന സ്പ്രേ സമീപത്തെ ഫ്ലാറ്റില്‍ അടിച്ചതാണോ കാരണമെന്നും പരിശോധിക്കുന്നുണ്ട്.

കോഴിക്കോട് ഫാറൂഖ് കോളജ് കൊക്കി വളവില്‍ ചിറയക്കാട്ട് ഹാരിസിന്റെയും നാദാപുരം കുമ്മങ്കോട് വാണിയൂര്‍ ഷമീമ മമ്മൂട്ടിയുടെയും മക്കളായ റിഹാന്‍ ഹാരിസ് (മൂന്നര), റിദാ ഹാരിസ് (8 മാസം) എന്നിവരാണ് മരിച്ചത്.രാവിലെ കുട്ടികള്‍ ഛര്‍ദിച്ചതിനെത്തുടര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അസ്വസ്ഥതയെ തുടര്‍ന്ന് ഹാരിസും ഷമീമയും ഹമദ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഹാരിസ് ഹമദ് പബ്ലിക് ഹെല്‍ത്ത് സെന്ററിലും ഷമീമ ദോഹയിലെ നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററിലും നഴ്‌സായി ജോലി ചെയ്യുകയാണ്. കുട്ടികളുടെ മൃതദേഹം ഖത്തര്‍ ഹമദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.


SHARE THIS

Author:

0 التعليقات: