Wednesday, 2 October 2019

അബ്ദുല്‍ ഖാദര്‍ മൗലവിക്ക് തുടര്‍ ചികിത്സക്ക് പണമില്ല; വേണം സുമനസുകളുടെ കൈത്താങ്ങ്

ബദിയടുക്ക: രോഗം തളര്‍ത്തിയതും വീട്ടിലെ ദുരിതവും താങ്ങാനാവാത്ത നിര്‍ദ്ധന കുടുംബം സുമനസുകളുടെ കാരുണ്യം തേടുന്നു. മുളിപറമ്പില്‍ താമസിക്കുന്ന അബ്ദുല്‍ ഖാദര്‍ മൗലവിയുടെ (51)ചികിത്സയ്ക്കും ചിലവിനും പണമില്ലാതെ ഈ കുടുംബം ബുദ്ധിമുട്ടുകയാണ്. പള്ളിയില്‍ ബാങ്ക് വിളിച്ചും മദ്രസയില്‍ ജോലി ചെയ്തും കുടുംബം പുലര്‍ത്തുന്നതിനിടെയാണ് ഒരു വര്‍ഷം മുമ്പ് ഖാദര്‍ മൗലവി കിടപ്പിലായത്. പല അസുഖവും ഒരുഭാഗം ചലനശേഷി ഇല്ലാത്തും കൂടുതല്‍ ദുരിതത്തിലാവുകയായിരുന്നു. 

സംസാരത്തില്‍ വിക്ക് അനുഭവപ്പെട്ടു തുടങ്ങി. മംഗളൂരു വിലയും കാസര്‍കോട്ടേയും നിരവധി ആശുപത്രികളില്‍ ചികിത്സ നടത്തി. ആശുപത്രി കട്ടില്‍ നിന്നും വീട്ടിലേക്ക് മാറിയങ്കിലും ചികിത്സയില്‍ തുടരണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്.ചികില്‍സയ്ക്കായി മാത്രം നാലായിരം രൂപയിലധികം വേണം. സ്വന്തമായി സ്ഥലമോ വീടോ ഇല്ലാതെ വര്‍ഷങ്ങളായി വാടക വീട്ടിലാണ് കഴിഞ്ഞത്.

പലരില്‍ നിന്ന് കടം വാങ്ങിയും സഹായിച്ചും മൂന്ന് വര്‍ഷം മുമ്പ് 9 സെന്റ് സ്ഥലം വാങ്ങി സിമേന്റ് സീറ്റ് മേല്‍ക്കൂരക്ക് പാകി കൊച്ചു വീട് കെട്ടിയെങ്കിലും പണി മുഴുവനായി പൂര്‍ത്തിയായിട്ടില്ല. അഞ്ച് മക്കളില്‍ 22 വയസായ മകന്‍ കൂലി പണിയെടുത്താണ് ജീവിതം മുന്നോട്ട് പോവുന്നത് ഉള്ളത്. പലരും സഹായിച്ച് മൂന്ന് പെണ്‍ മക്കളെ വിവാഹം കഴിച്ച് അയച്ചെങ്കിലും അവരും ദുരിതത്തിലാണ്.

 ഭാര്യ സുബൈദയും ഭര്‍ത്താവിന്റെ ദുരിത ജീവിതം കണ്ട് തളരുകയാണ്. അബ്ദുല്‍ ഖാദര്‍ മൗലവിയുടെ ചികില്‍സയ്ക്കായി ഭാര്യയുടെ പേരില്‍ കേരള ഗ്രാമീണ ബാങ്ക് ബദിയടുക്ക ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്.

A/C N0 40617100000886
i f Sc Code KLGBoo40617

മൊബൈല്‍ നമ്പര്‍: +917902609313



SHARE THIS

Author:

0 التعليقات: