Tuesday, 15 October 2019

ഐ എ എം ഇ കാസര്‍ഗോഡ് ജില്ലാ കലോത്സവത്തിന് തുടക്കമായി

ഐ എ എം ഇ കാസര്‍ഗോഡ് ജില്ലാ കലോത്സവത്തിന് തുടക്കമായി. സ്റ്റേജ് ഇതര മത്സരങ്ങള്‍ ഷിറിയ ലത്തീഫിയ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടന്നു.

എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷന്‍ പാത്തൂര്‍ മുഹമ്മദ് സഖാഫി ഓഫ് സ്റ്റേജ് മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു.

സ്‌കൂള്‍ ചെയര്‍മാന്‍ ഹനീഫ ഹാജി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ മുര്‍ഷിദ്, സദര്‍ മുഅല്ലിം മുഹമ്മദ് അമാനി, ഐ എ എം ഇ ജില്ലാ ജോയിന്റ് കണ്‍വീനര്‍ സിയാദ് മാസ്റ്റര്‍, വൈസ് ചെയര്‍മാന്‍ എ ബി അബ്ദുല്ല മാസ്റ്റര്‍, ജില്ലാ ആര്‍ട്‌സ് കണ്‍വീനര്‍ അബ്ദുല്‍ നാസര്‍ അമാനി, തുടങ്ങിയവര്‍ സംബന്ധിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഖദീജ ടീച്ചര്‍ നന്ദി അറിയിച്ചു.

സ്റ്റേജ് ഇനങ്ങളുടെ മത്സരങ്ങള്‍ ഒക്ടോബര്‍ 19 ശനിയാഴ്ച തൃക്കരിപ്പൂര്‍ മുജമ്മഅ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വച്ച് നടക്കും.

ആറു വിഭാഗങ്ങളിലായി നൂറിലേറെ ഇനങ്ങളിലാണ് ന്യൂനപക്ഷ സ്‌കൂള്‍ കൂട്ടായ്മയായ ഐ എ എം ഇ യുടെ ഈ കലോത്സവത്തില്‍ വിദ്യാര്‍ത്ഥികള്‍ മത്സരിക്കുന്നത്.

33 മത്സരങ്ങളുടെ ഫലം പുറത്തുവന്നപ്പോള്‍ മുജമ്മഅ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ തൃക്കരിപ്പൂര്‍ ഒന്നാം സ്ഥാനത്തും കുന്നില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മഞ്ചേശ്വരം രണ്ടാം സ്ഥാനത്തും സഅദിയ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മൂന്നാം സ്ഥാനത്തും മുന്നേറുന്നു.


SHARE THIS

Author:

0 التعليقات: