Sunday, 6 October 2019

ഐ സി എഫ് സിറ്റി സെക്ടറിന് നവ സാരഥികള്‍

ദമ്മാം: ഐ സി എഫ് സിറ്റി സെക്ടര്‍ വാര്‍ഷിക  കൗണ്‍സില്‍ സെക്ടര്‍ പ്രസിഡന്റ് സൈദ്  സഖാഫിയുടെ അധ്യക്ഷതയില്‍ ദമ്മാം ഐ സി  എഫ് ഹാളില്‍ ചേര്‍ന്നു. ദമ്മാം സെന്റര്‍ പ്രസിഡന്റ്  അബ്ദുസ്സമദ് മുസ്ലിയാര്‍ ഉത്ഘാടനം ചെയ്തു. വാര്‍ഷിക റിപ്പോര്‍ട്ട്, ദഅവാ, വെല്‍ഫെയര്‍, പബ്ലിഷിങ്  റിപ്പോര്‍ട്ടുകള്‍ യഥാക്രമം മുനീര്‍ തോട്ടട, ഹസ്സന്‍ സഖാഫി ചിയ്യൂര്‍, അലി ബാഖവി, കെ.കെ റമളാന്‍  മുസ്ലിയാര്‍ എന്നിവര്‍ അവതരിപ്പിച്ചു.

പുതിയ  ഭാരവാഹികളായി: അലി ബാഖവി (പ്രസിഡന്റ്), കെ കെ റമളാന്‍ മുസ്ലിയാര്‍ (ജന സെക്രട്ടറി), ഹസന്‍ ഹാജി (ഫിനാന്‍സ് സെക്രട്ടറി), ഉമര്‍ സഅദി (ദഅവാ പ്രസിഡന്റ്), ഉമര്‍ പട്ടുവം (ദഅവാ സെക്രട്ടറി), അഷ്റഫ്  ലത്തീഫി (സംഘടനാ പ്രസിഡന്റ്), അഷ്റഫ് ചാപ്പങ്ങാടി ( സംഘടനാ  കാര്യ സെക്രട്ടറി), കെ കെ മഴൂര്‍ (വെല്‍ഫെയര്‍ പ്രസിഡന്റ്), ശകീര്‍ മന്നാനി (വെല്‍ഫെയര്‍ സെക്രട്ടറി ), നൗഷാദ് കണ്ണവം (പബ്ലിക്കേഷന്‍ പ്രസിഡന്റ്), അബ്ദുല്‍ ലത്തീഫ്  ഖലീജ് (പബ്ലിക്കേഷന്‍ സെക്രട്ടറി) എന്നിവരെ  തിരഞ്ഞെടുത്തു. 

അഹ്മദ് നിസാമി പുനഃ സംഘടന  നിയന്ത്രിച്ചു. പുതിയ കമ്മിറ്റിക് സലിം പാലച്ചിറഹാരിസ്  ജൗഹരി ,ഹൈദര്‍ അന്‍വരി എന്നിവര്‍ അഭിവാദ്യം അര്‍പ്പിച്ചു


SHARE THIS

Author:

0 التعليقات: