Saturday, 5 October 2019

ഐ സി എഫ് സീക്കോ സെക്ടറിന് പുതിയ ഭാരവികള്‍

ദമ്മാം:'ധര്‍മ്മ പാതയില്‍ അണി ചേരുക 'എന്ന ശീര്‍ഷകത്തില്‍ ഇസ്ലാമിക്  കള്‍ച്ചറല്‍ ഫൌണ്ടേഷന്‍ ഓഫ് ഇന്ത്യ(ഐ സ്ി എഫ്) ആചരിക്കുന്ന മെമ്പര്‍ഷിപ്പ് -ക്യാമ്പയിന്റെ  സെക്ടര്‍  പുനഃ സംഘടനയുടെയുടെ  ഭാഗമായി സീക്കോ  സെക്ടര്‍  പുനഃ സംഘടിപ്പിച്ചു. സീക്കോ സഅദിയ്യ ഹാളില്‍ നടന്ന കൗണ്‍സില്‍ മീറ്റ് ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ്  അബ്ദുസ്സമദ് മുസ്ലിയാര്‍  ഉദ്ഘാടനം ചെയ്തു. സിദ്ധീഖ് സഖാഫി  ഉര്‍മി  അധ്യക്ഷത  വഹിച്ചു. സെക്ടര്‍ ജനറല്‍ സെക്രട്ടറി  ഹംസ  എളാഡ് വാര്‍ഷിക റിപ്പോര്‍ട്ടും വരവ്-ചിലവ്  കണക്കും  അവതരിപ്പിച്ചു. ഹബീബ് സഖാഫി കുത്താര്‍, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, അബ്ദുല്‍ കാദിര്‍ സഅദി  വെല്‍ഫെയര്‍, ദഅവ, പ്രസിദ്ധീകരണം, റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. 

ദമ്മാം സെന്‍ട്രല്‍ ജനറല്‍ സെക്രട്ടറി അബ്ബാസ്  തെന്നല പുനഃസംഘടനയ്ക്ക് നേതൃതം നല്‍കി. ഐ.സി .എഫ് ഈസ്റ്റേണ്‍ പ്രൊവിന്‍സ് സെക്രട്ടറി അന്‍വര്‍ കളറോഡ്, ദമ്മാം സെന്‍ട്രല്‍ ഫിനാന്‍സ് സെക്രട്ടറി നാസിര്‍  മസ്താന്‍ മുക്ക്, ദമ്മാം സെന്‍ട്രല്‍  അഡ്മിന്‍ ആന്റ് പിആര്‍ഒ  സെക്രട്ടറി  റഫീഖ്  വയനാട്, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ റൈഞ്ച് ജനറല്‍ സെക്രട്ടറി ഹസൈനാര്‍ മുസ്ലിയാര്‍ എന്നിവര്‍ അഭിവാദ്യം അര്‍പ്പിച്ചു.

പുതിയ ഭാരവാഹികളായി: സിദ്ധീഖ് സഖാഫി  ഉര്‍മി (പ്രസിഡന്റ്), മുഹമ്മദ് കുഞ്ഞി ഉളുവാര്‍ (ജനറല്‍ സെക്രട്ടറി), ഹസൈനാര്‍ ഹാജി പജ്യോട്ട (ഫിനാന്‍സ് സെക്രട്ടറി), അബ്ദുസ്സലാം സഖാഫി  പട്ടാമ്പി (സംഘടനാ  കാര്യ പ്രസിഡന്റ് ), ലത്തീഫ്  പള്ളത്തടുക്ക (സംഘടനാ കാര്യസെക്രട്ടറി ), മുഹമ്മദ് ഫൈസി കൊണ്ടോട്ടി (ദഅവാ പ്രസിഡന്റ്), ഹമീദ് ഉപ്പള (ദഅവാ സെക്രട്ടറി), കെ പി  മൊയ്തീന്‍ ഹാജി കൊടിയമ്മ (വെല്‍ഫെയര്‍ പ്രസിഡന്റ് ),സൈതലവി പട്ടാമ്പി (വെല്‍ഫെയര്‍ സെക്രട്ടറി), സിദ്ധീഖ് മുസ്ലിയാര്‍ (പബ്ലിക്കേഷന്‍ പ്രസിഡന്റ് ), റിയാസ് ആലംപാടി (പബ്ലിക്കേഷന്‍ സെക്രട്ടറി) എന്നിവരെയും പത്തംഗ പ്രവര്‍ത്തക സമിതിക്കും രൂപം നല്‍കി. 

ദമ്മാം  സെന്‍ട്രല്‍  കൗണ്‍സിലേക് 19  പേരെ തിരഞ്ഞെടുത്തു.


SHARE THIS

Author:

0 التعليقات: