Friday, 4 October 2019

നവീകരിച്ച നഗരത്തിലെ ട്രാഫിക് സിഗ്‌നല്‍ സംവിധാനം ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: തുടര്‍ച്ചയായുള്ള അപകടങ്ങള്‍ കാരണം തകരാറിലായ ഓള്‍ഡ് പ്രസ് ക്ലബ് ട്രാഫിക് സംവിധാനം സുല്‍ത്താന്‍ ഡയമണ്ട്സ് ആന്റ് ഗോള്‍ഡ് പൂര്‍ണ്ണമായും ആധുനിക സംവിധാനത്തോടെ നവീകരിച്ചു. ടൈമര്‍, കാല്‍നടക്കാര്‍ക്ക് അലാറം ഏറ്റവും നൂതനമായ ഡി.സിയില്‍ പ്രവര്‍ത്തിക്കുന്ന എല്‍ഇഡി ലൈറ്റുകള്‍ കൂടാതെ കറന്റ് പോയാലും പ്രവര്‍ത്തിക്കുന്ന ഇന്‍വെറ്റര്‍ സംവിധാനം എന്നിവയാണ് പ്രത്യേകതകള്‍ ഏഴ് ലക്ഷം രൂപ ചിലവഴിച്ചാണ് സുല്‍ത്താന്‍ ഗ്രൂപ്പ് ട്രാഫിക് സംവിധാനം നവീകരിച്ചത്. പത്ത് ലക്ഷം രൂപ മുടക്കിയാണ് 2010ല്‍ ആദ്യമായി സുല്‍ത്താന്‍ ഗ്രൂപ്പ് ട്രാഫിക് സംവിധാനം നിര്‍മ്മിച്ചത്. ഈ സംവിധാനം സംരക്ഷിക്കുന്നതിനായി രണ്ട് ലക്ഷം രൂപവരെ വര്‍ഷംതോറും ചിലവാക്കുന്നതെന്ന് എം.ഡി. ഡോ.ടി.എം.അബ്ദുല്‍ റൗഫ് അറിയിച്ചു. 

ട്രാഫിക് സിഗ്‌നല്‍ സംവിധാനത്തിന്റെ ഉദ്ഘാടനം ജില്ലാ പോലീസ് ചീഫ് ജെയിംസ് ജോസഫ് ഐപിഎസ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ സുല്‍ത്താന്‍ ഗ്രൂപ്പ് എം.ഡി.ഡോ.ടി.എം.അബ്ദുല്‍ റൗഫിനെ കേരള പോലീസിന്റെ അഭിനന്ദന മൊമന്റോ നല്‍കി ആദരിച്ചു. ട്രാഫിക് എസ്.ഐ രഘൂത്തമന്‍ അദ്ധ്യക്ഷത വഹിച്ചു. മോട്ടോര്‍ വൈഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.വൈകുണ്ഠന്‍, അനീഫ് നെല്ലിക്കുന്ന് എന്നിവര്‍ സംസാരിച്ചു.


SHARE THIS

Author:

0 التعليقات: