Wednesday, 16 October 2019

രാജ്യത്ത് പട്ടിണിയും ദാരിദ്ര്യവും രൂക്ഷം;ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ പാകിസ്താനേക്കാള്‍ പിന്നില്‍

ന്യൂഡല്‍ഹി: രാജ്യത്ത് പട്ടിണിയും ദാരിദ്ര്യവും രൂക്ഷമാവുന്നുവെന്ന് വെളിപ്പെടുത്തി ആഗോള പട്ടിണി സൂചിക. 2019 ലെ 117 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് 102 ാം സ്ഥാനമാണുള്ളത്. കഴിഞ്ഞ വര്‍ഷം 119 രാജ്യങ്ങളില്‍ 103ാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഇന്ത്യയേക്കാള്‍ ഭേദപ്പെട്ട നിലയിലാണ് അയല്‍രാജ്യമായ പാകിസ്താന്‍. കഴിഞ്ഞ തവണ 106ാം സ്ഥാനത്തായിരുന്ന പാകിസ്താന്‍ ഇത്തവണ 94ാം സ്ഥാനത്താണ്. 

ചൈന 25ാം സ്ഥാനത്താണ്. 66 ാം സ്ഥാനത്ത് ശ്രീലങ്കയും 73ാം സ്ഥാനത്ത് നേപ്പാളും 88 ാം സ്ഥാനത്ത് ബംഗ്ലാദേശുമാണ്. സിയറ ലിയോണ്‍, ഉഗാണ്ട, ജിബൂട്ടി, കോംഗോ റിപ്പബ്ലിക്, സുഡാന്‍ തുടങ്ങിയ രാഷ്ട്രങ്ങളാണ് ഇന്ത്യക്ക് തൊട്ടുപുറകിലുള്ളത്.

സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കാണ് പട്ടികയില്‍ (117) ഏറ്റവും പുറകിലുള്ളത് പോഷകാഹരക്കുറവ്, ശിശു മരണനിരക്ക്, ശരീരശോഷണം, വിളര്‍ച്ച എന്നീ സൂചകങ്ങള്‍ അടിസ്ഥാനമാക്കി പ്രമുഖ എന്‍ജിഒ പ്രസ്ഥാനമായ വെല്‍ത്ത് ഹങ്കര്‍ ഹൈലൈഫ് തയ്യാറാക്കുന്ന ഈ പട്ടികയില്‍ അതിസമ്പന്ന രാജ്യങ്ങളെ ഉള്‍പ്പെടുത്താറില്ല. 

2017 ല്‍ 119 രാജ്യങ്ങളുടെ പട്ടികയില്‍ 100 സ്ഥാനത്തായിരുന്നു ഇന്ത്യ. 2016ല്‍ 118 രാജ്യങ്ങളുടെ പട്ടികയില്‍ 97ാം സ്ഥാനത്തും 2015ല്‍ 117 രാജ്യങ്ങളുടെ പട്ടികയില്‍ 93ാം സ്ഥാനത്തുമായിരുന്നു ഇന്ത്യ.


SHARE THIS

Author:

0 التعليقات: