Friday, 4 October 2019

ഐ പി എഫ് ബദിയഡുക്ക ചാപ്റ്റര്‍ നിലവില്‍ വന്നു

ബദിയഡുക്ക: ഇന്റഗ്രേറ്റഡ് പ്രൊഫെഷനല്‍സ് ഫോറം(ഐ പി എഫ്) ബദിയഡുക്ക ചാപ്റ്റര്‍ നിലവില്‍ വന്നു. ഡോക്റ്റര്‍ മുഹമ്മദ് കുഞ്ഞി ബദിയഡുക്ക(ചാപ്റ്റര്‍ ചെയര്‍മാന്‍) അഡ്വ. നിസാര്‍ ഹിമമി ഗുണാജെ (എക്‌സിക്യൂട്ടിവ് ഡയറക്ടര്‍) പഞ്ചായത്ത് ക്ലര്‍ക്ക് അബ്ദുസ്സമദ് മദനി മണിയംപാറ(ഫൈനാന്‍സ് ഡയറക്ടര്‍) അഡ്വ രിഫായി ഹിമമി, ഇബ്‌റാഹീം മാസ്റ്റര്‍ സിദ്ദീഖി കുമ്പഡാജെ, ഹമീദ് മര്‍ത്യ, ഇബ്‌റാഹീം ഉക്കിനടുക്ക,(ഡയറക്ടര്‍മാര്‍).

ചാപ്റ്റര്‍ കാമ്യൂണ്‍ എ കെ സഖാഫി കന്യാനയുടെ അധ്യക്ഷതയില്‍ മുന്‍ ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോക്ടര്‍ മുഹമ്മദ് കുഞ്ഞി ബദിയഡുക്ക ഉദ്ഘാടനം ചെയ്തു. കമ്യൂണ്‍ നടപടികള്‍ക്ക് ഐ പി എഫ് സെന്‍ട്രല്‍ സെനറ്റ് മെമ്പര്‍ പി ബി ബഷീര്‍ പുളിക്കൂര്‍ നേതൃത്വം നല്‍കി. അഡ്വ.രിഫായി, ജി എസ് ടി ഡിപ്പാര്‍ട്ട്‌മെന്റ് ക്ലര്‍ക്ക് ഉമര്‍ അന്നടുക, ഇബ്‌റാഹീം ഉക്കിനടുക്ക, ഇബ്‌റാഹീം മാസ്റ്റര്‍ കുമ്പഡാജെ, എന്‍ കെ എം ബെളിഞ്ച, തുടങ്ങിയവര്‍ സംബന്ധിച്ചു.എ എച്ച് എസ് ഷേണി സ്വാഗതവും അഡ്വ നിസാര്‍ ഹിമമി ഗുണാജെ നന്ദിയും പറഞ്ഞു.


SHARE THIS

Author:

0 التعليقات: