Tuesday, 22 October 2019

ജമ്മു കശ്മീരില്‍ സൈന്യം മൂന്ന് ഭീകരവാദികളെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അവന്തിപുരയില്‍ സുരക്ഷാസേനയും ഭീകരവാദികളുമായി ഏറ്റുമുട്ടലിനിടെ മൂന്ന് ഭീകരവാദികളെ സുരക്ഷാസേന വധിച്ചു.

സൈന്യവും പോലീസും ചേര്‍ന്ന് നടത്തിയ സംയുക്ത നീക്കത്തിലാണ് ഭീകരവാദികളെ വധിച്ചത്. ഭീകരവാദികള്‍ പ്രദേശത്തെ ഒരു വീടിനുള്ളില്‍ ഒളിച്ചിരിക്കുകയായിരുന്നു.ഭീകരരില്‍ രണ്ട് പേര്‍ വിദേശികളാണെന്ന് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഭീകരവാദികളുടെ പക്കല്‍നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തു. ഇവര്‍ ഏത് സംഘടനയില്‍പ്പെട്ടവരാണെന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. മേഖലയില്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്.


SHARE THIS

Author:

0 التعليقات: