Thursday, 10 October 2019

കൂടത്തായി കൊലപാതകം: മൂന്നു പ്രതികളേയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ മൂന്നു പ്രതികളേയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മുഖ്യപ്രതി ജോളി, എം.എസ് മാത്യു, പ്രജികുമാര്‍ എന്നിവരെ ഈ മാസം പതിനാറ് വരെ കസ്റ്റഡിയില്‍ വിട്ട് താമരശ്ശേരി മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിറക്കിയത്. 

പ്രതികളുടെ ജാമ്യാപേക്ഷ അന്നു പരിഗണിക്കും. 11 ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ക്രൈംബ്രാഞ്ച് കോടതിയില്‍ ആവശ്യപ്പെട്ടത്. കസ്റ്റഡിയില്‍ ലഭിച്ച പ്രതികളെ വടകര റൂറല്‍ എസ്പി ഓഫീസിലെത്തിക്കും. പ്രാഥമിക ചോദ്യം ചെയ്യലിനു ശേഷം ഇവരെ തെളിവെടുപ്പിനായി കൊണ്ടു പോവും. എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഒന്നും ഇല്ലെന്ന് പ്രതികള്‍ മറുപടി നല്‍കി. 

കോടതിയില്‍ നിന്നിറങ്ങിയ ശേഷം ജോളിയിയേയും പ്രജികുമാറിനേയും വൈദ്യ പരിശോധനക്ക് വിധേയരാക്കി.മാത്യുവിനെ വൈദ്യപരിശോധന നടത്തിയ ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്.


SHARE THIS

Author:

0 التعليقات: