Tuesday, 29 October 2019

വിനോദസഞ്ചാരയാത്രയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച മൂന്ന് യുവാക്കള്‍ കണ്ണൂരില്‍ അറസ്റ്റില്‍

കണ്ണൂര്‍:വിനോദസഞ്ചാരയാത്രയുടെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആലപ്പുഴ സ്വദേശി ഉള്‍പ്പെടെ മൂന്ന് യുവാക്കളെ കൂത്തുപറമ്പ് പൊലിസ് അറസ്റ്റുചെയ്തു. ആലപ്പുഴ നൂറനാട്ടെ അരുണ്‍ നിവാസില്‍ എസ്.അരുണ്‍ (20), മട്ടന്നൂര്‍ ശിവപുരം വെമ്ബടിതട്ടിലെ ലിജില്‍ നിവാസില്‍ എം ലിജില്‍(26), ശിവപുരം ഇളമ്പയില്‍ ഹൗസില്‍ കെ. സന്തോഷ് (21)എന്നിവരെയാണ് കൂത്തുപറമ്പ് സി.ഐ. എം.പി.ആസാദും സംഘവും അറസ്റ്റു ചെയ്തത്.

ടിക്ക് ടോക്കിലൂടെ പരിചയപെട്ട പതിനേഴുകാരിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലാണ് അരുണ്‍ അറസ്റ്റിലായത്. സ്‌കൂളില്‍ നിന്നും വിനോദയാത്രയ്ക്ക് പോകുകയാണെന്ന് പറഞ്ഞ് ഈ മാസം 17-ന് വീട്ടില്‍ നിന്നും ഇറങ്ങിയ പെണ്‍കുട്ടി ഒരാഴ്ചയായിട്ടും തിരിച്ചെത്താതതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാവ് കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് കൂത്തുപറമ്പ് പൊലിസില്‍ പരാതി നല്‍കിയിരുന്നു.

സ്‌കൂളില്‍ അന്വേഷിച്ചപ്പോള്‍ വിനോദയാത്ര പോയില്ലെന്നും വ്യക്തമായി. പൊലിസ്അന്വേഷണം നടത്തുന്നതിനിടെ കഴിഞ്ഞ 25ന് പെണ്‍കുട്ടി തിരിച്ചെത്തുകയും ചെയ്തു. തുടര്‍ന്ന് പൊലിസ് കുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് കേസിലെ പ്രതിയായ അരുണ്‍ പെണ്‍കുട്ടിയെ മുന്നാര്‍, തിരുവനന്തപുരം, നേര്യമംഗലം തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന വിവരം പൊലിസിന് ലഭിച്ചത്.

കോവളത്ത് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് ജീവനക്കാരനായ അരുണിനെ ഫോണ്‍നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കോവളത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. ഒരു വര്‍ഷം മുന്‍പ് പ്രണയം നടിച്ച് മറ്റൊരാളും തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. ഈ സംഭവത്തിലാണ് ശിവപുരം വെമ്ബടിതട്ടിലെ ലിജിലിനെ പൊലിസ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയും ലിജിലും സഞ്ചരിച്ച കാര്‍ ഓടിച്ചത് സന്തോഷാണെന്ന് കണ്ടെയതിനെ തുടര്‍ന്നാണ് ഇയാളെയും അറസ്റ്റ് ചെയ്തത്. മൂന്നു പ്രതികളേയും കൂത്തുപറമ്പ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസേ്ട്രറ്റ് കോടതി റിമാന്റ് ചെയ്തു.


SHARE THIS

Author:

0 التعليقات: