Wednesday, 16 October 2019

ഗ്യാസ് ടാങ്കര്‍ അപകടം; ദേശിയ പാതയില്‍ ഗതാഗതം നിരോധിച്ചു; മംഗളൂറുവില്‍ നിന്നെത്തിയ ടാങ്കറിലേക്ക് ഗ്യാസ് മാറ്റാനുള്ള ശ്രമം തുടങ്ങി

കാസര്‍കോട് : കാസര്‍കോട് അടുക്കത്ത് ബയല്‍ സ്‌കൂളിന് സമീപം ബുധനാഴ്ച പുലര്‍ച്ചെ ഒന്നര മണിയോടെയുണ്ടായ ഗ്യാസ് ടാങ്കര്‍ അപകടത്തില്‍ രക്ഷാ പ്രവര്‍ത്തനം തുടരുന്നു. 
മംഗളൂരുവില്‍ നിന്നുള്ള എച്ച്.പി വിദഗ്ദര്‍ എത്തിയാണ് ബുധനാഴ്ച രാവിലെയോടെ നടപടികള്‍ ആരംഭിച്ചത്. 


ഇതു വഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. കുമ്പള-സീതാംഗോളി, ചൗക്കി - വിദ്യാനഗര്‍ വഴി ദേശിയ പാതയിലെ ഗതാഗതം തിരിച്ചു വിട്ടിരിക്കുകയാണ്. അപകടമുണ്ടായ ഉടന്‍ ചോര്‍ച്ച തുടങ്ങിയിരുന്നു. 


പോലീസും ഫയര്‍ഫോഴസും ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പാട് ചെയ്തിരിക്കുന്നത്. പരിസര പ്രദേശങ്ങളിലുളളവരെ മാറ്റി. ബുധനാഴ്ച ഉച്ചയോടെയേ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാവൂ എന്ന് പോലീസ് പറഞ്ഞു.


SHARE THIS

Author:

0 التعليقات: