Sunday, 20 October 2019

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; കാസര്‍കോട് സ്വദേശി പിടിയില്‍

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി ഇബ്രാഹിം റിയാസിനെ ആണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. 90 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് ഇയാളില്‍ നിന്നും പിടികൂടിയത്.

ദുബായില്‍ നിന്നുള്ള സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ രണ്ട് കിലോ സ്വര്‍ണവും കുപ്പിയില്‍ 267 ഗ്രാം സ്വര്‍ണവും കസ്റ്റംസ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.


SHARE THIS

Author:

0 التعليقات: