Friday, 4 October 2019

കാറില്‍ കടത്തിയ 2800 പാക്കറ്റ് പാന്‍മസാലകളുമായി തൃക്കരിപ്പൂര്‍ സ്വദേശി അറസ്റ്റില്‍

കാഞ്ഞങ്ങാട് : കാറില്‍ കടത്തുകയായിരുന്ന 2800 പാക്കറ്റ് നിരോധിത പാന്‍ ഉത്പന്നങ്ങളുമായി യുവാവ് അറസ്റ്റില്‍. തൃക്കരിപ്പൂരിലെ മിര്‍ഷാദി (34)നെയാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെ ബേക്കല്‍ ടൗണില്‍ വെച്ചാണ് ബേക്കല്‍ എസ് ഐ അജിത്കുമാറിന്റെ നേതൃത്വത്തില്‍ പാന്‍മസാലകള്‍ പിടികൂടിയത്. 

മംഗ്ളൂരുവില്‍ നിന്നും തൃക്കരിപ്പൂരിലേക്ക് സ്വിഫ്റ്റ് കാറില്‍ കടത്തുകയായിരുന്നു. കാറിന്റെ ഡിക്കിയില്‍ ചാക്കില്‍ നിറച്ച നിലയിലായിരുന്നു പാന്‍മസാലകള്‍. മഞ്ചേശ്വരം നിയോജകമണ്ഡലം ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന വാഹന പരിശോധനക്കിടെയാണ് പാന്‍മസാലക്കടത്ത് പിടികൂടിയത്.

എസ് ഐ പ്രസന്നകുമാര്‍, എ എസ് ഐ മനോജ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അബൂബക്കര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജേഷ്, പ്രശാന്ത്, ശ്രീജിത്ത്, ഡ്രൈവര്‍ സുരേഷ് എന്നിവരും പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.


SHARE THIS

Author:

0 التعليقات: