Saturday, 5 October 2019

ഭര്‍തൃമതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ഡോക്ടറെ കണ്ട് മടങ്ങിയതിനു പിന്നാലെ ഭര്‍തൃമതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബദിയടുക്ക പിലാങ്കട്ട കോളാരിയിലെ ഓട്ടോഡ്രൈവര്‍ മോഹനന്റെ ഭാര്യ സുശീല (39)യെയാണ് വീട്ടുപറമ്ബിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഡോക്ടറെ കണ്ട് മടങ്ങിയതായിരുന്നു. ഇതിനു ശേഷം മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ടൈലറായി ജോലി ചെയ്തുവരികയായിരുന്നു സുശീല. മക്കള്‍: ഹര്‍ഷ, അഭിനന്ദ്. സഹോദരങ്ങള്‍: മോഹനന്‍, ചന്ദ്രന്‍, ശൈലജ, സുകുമാരി.


SHARE THIS

Author:

0 التعليقات: