മലപ്പുറം ജില്ലയിലെ സുലൈമാന്‍ എന്നയാള്‍ക്കു വേണ്ടിയാണ് തട്ടിപ്പ് നടത്തിയതെന്നു യുവാവ് പൊലീസിനു മൊഴി നല്കി. പണം നല്കി നൂറിലേറെ ആളുകളുടെ പേരില്‍ അക്കൗണ്ട് തുടങ്ങി. ഈ രേഖകളുപയോഗിച്ച് സിം കാര്‍ഡുകളുമെടുത്തു. ഉടമകളുടെ സിം കാര്‍ഡ് ഉപയോഗിച്ചു ഫോണില്‍ കേരളത്തിനകത്തും പുറത്തും ഉള്ളവരെ സമ്മാനങ്ങള്‍ ഉണ്ടെന്നു അറിയിച്ചു അക്കൗണ്ടിലേക്ക് പണം തട്ടുന്നതാണ് രീതി.
പലരുടെയും അക്കൗണ്ടുകളിലായുള്ള 13 ബാങ്ക് പാസ്ബുക്ക്, 13 എടിഎം കാര്‍ഡുകള്‍, 2 സിംകാര്‍ഡുകള്‍, 2 മൊബൈല്‍ ഫോണുകള്‍ എന്നിവയും പിന് നമ്പര്‍ വിവരങ്ങളും പൊലീസ് കണ്ടെടുത്തു. മഞ്ചേശ്വരം സ്വദേശി അബ്ദുല്‍ റാസിഖിന്റെ പരാതിയില്‍ സിഐ സി.എ.അബ്ദുല്‍ റഹീം , എസ്ഐ പി.നളിനാക്ഷന്, സി.പ്രദീപ്കുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ കെ.മനു, ടി.ശ്രീറാജ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ പിടികൂടിയത്.
0 التعليقات: