കാസറഗോഡ് : സെറിബ്രല്‍ പാള്‍സി ബാധിതരില്‍ നിന്നും ഉന്നത വിദ്യാഭ്യാസമോ വിത്യസ്ത കഴിവുകളോ പ്രകടിപ്പിക്കുന്നവര്‍ക്ക് അക്കര ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ സ്പെഷ്യല്‍ ഏബിള്‍ഡ് അവാര്‍ഡ് 2019ന് തളങ്കര സ്വദേശി മുഹമ്മദ് ഷഹീദ് അര്‍ഹനായി.
കാസറഗോഡ് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ലോക സെറിബ്രല്‍ പാള്‍സി ദിനാഘോഷ പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഡോ. സജിത്ത് ബാബു അവാര്‍ഡ് കൈമാറി.
ജന്മനാ സെറിബ്രല്‍ പാള്‍സി ബാധിച്ച ഷഹീദ് സര്‍ജറികളിലൂടെ നടക്കാന്‍ തുടങ്ങുകയും പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി പഠനകാലത്തു മികച്ച പഠന നിലവാരം കാഴ്ച്ചവെച്ച ഷഹീദ് ബി. എ അറബിക്കില്‍ ബിരുദ പഠനത്തിനു ശേഷം ഇപ്പോള്‍ കാസറഗോഡിലെ കണ്ണൂര്‍ യൂണിവേഴ്സിറ്റി സെന്ററില്‍ ബി. എഡ് അറബിക് വിദ്യാര്‍ത്ഥിയുമാണ്.
ജില്ലയിലെ സെറിബ്രല്‍ പാള്‍സി ബാധിതരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയും ഭിന്ന ശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ പരിശ്രമിക്കുമെന്നും ഷഹീദ് സംസാരിച്ചു
0 التعليقات: