Tuesday, 22 October 2019

അനാഥ മുറ്റത്ത് നിന്നും കോടതി മുറിയിലേക്ക്; മുഹിമ്മാത്തിന് അഭിമാനമായി അഡ്വ.നിസാര്‍ ഹിമമി

കാസര്‍കോട്:  മുഹിമ്മാത്തിന് അഭിമാനമായി വീണ്ടും ഒരു അഭിഭാഷകന്‍. മുഹിമ്മാത്ത് അനാഥ മന്ദിരത്തില്‍ പഠിക്കുകയും ദഅവ കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി ഹിമമി ബിരുദം നേടി പുറത്തിറങ്ങിയ ഗുണാജെ സ്വദേശി നിസാര്‍ ഹിമമിയാണ് പുതിയ അഭിഭാഷകന്‍. കഴിഞ്ഞ ദിവസം ഹൈക്കേടതിയില്‍ അഭിഭാഷകനായി എന്റോള്‍മെന്റ് ചെയ്ത അഡ്വ.നിസാര്‍ ഹിമമി മുഹിമ്മാത്തിന്റെ മാത്രം സന്തതിയാണ്. 

ഏല്‍ക്കാന എ ജെ ബി എസ് സ്‌കൂളിലെ 4ാം ക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ് പിതാവ് അബ്ദുല്‍ ഖാദിര്‍ നിര്യാതനാകുന്നത്. അനാഥനായ കുട്ടിയുടെ വിദ്യാഭ്യാസ ഭാവി ഭാസുരമാക്കാന്‍ കുടുംബക്കാര്‍ മുഹിമ്മാത്ത് ശില്‍പ്പി സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ കരങ്ങളില്‍ ഏല്‍പ്പുക്കുകയും തങ്ങള്‍ മുഹിമ്മാത്ത് യത്തീംഖാനയില്‍ ചേര്‍ത്ത് പഠിപ്പിക്കുകയും ചെയ്തു. എസ് എസ് എല്‍ സി വരെ മുഹിമ്മാത്ത് സ്‌കൂളില്‍ പഠിച്ചതിന് ശേഷം ദഅവ കോളേജിലൂടെ ഡിഗ്രീ പഠനം പൂര്‍ത്തിയാക്കി കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബി എ ഇംഗ്ലീഷില്‍ ഉന്നത മാര്‍ക്കോടെ വിജയിക്കുകയും ചെയ്ത നിസാര്‍ ഹിമമി സുള്ള്യ കെ വി ജി ലോ കോളേജില്‍ എല്‍ എല്‍ ബി പൂര്‍ത്തിയാക്കുകയും ചെയ്തു. ഇപ്പോള്‍ കാസര്‍കോട് ജില്ലാ കോടതിയില്‍ പ്രാക്ടീസ് ചെയ്ത് വരുന്നു.


ഐ പി എഫ് ബദിയഡുക്ക ചാപ്റ്റര്‍ ഡയറക്ടറായ അഡ്വ. നിസാര്‍ ഹിമമി എസ് വൈ എസ് ബദിയഡുക്ക സോണ്‍ മുന്‍ സെക്രട്ടറിമാരില്‍ ഒരാളാണ്. 

ബീഫാത്തിമയാണ് മാതാവ്. ഭാര്യ: ശബാന എ എ( കേന്ദ്ര സര്‍വ്വകലാശാല പി എച്ച് ഡി റിസര്‍ച്ചര്‍). 

ഹൈക്കേടതിയില്‍ അഭിഭാഷകനായി എന്റോള്‍മെന്റ് ചെയ്ത അഡ്വ. നിസാര്‍ ഹിമമിയെ മുഹിമ്മാത്ത് കേന്ദ്ര കമ്മിറ്റി അനുമോദിച്ചു.


SHARE THIS

Author:

0 التعليقات: