Wednesday, 9 October 2019

ചിത്താരി ഉസ്താദ് അനുസ്മരണവും സഅദിയ ഗോള്‍ഡന്‍ ജൂബിലി പ്രചരണവും സമാപിച്ചു

കാസര്‍കോട്കാസര്‍കോട് ജില്ല അമാനി സ് അസോസിയേഷന്‍ സംഘടിപ്പിച്ച ചിത്താരി ഉസ്താദ് അനുസ്മരണവും സഅദിയ ഗോള്‍ഡന്‍ ജൂബിലി പ്രചരണവും സമാപിച്ചു. രാവിലെ 10 മണിക്ക് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി അമാനിയുടെ അധ്യക്ഷതയില്‍ സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട ഉദ്ഘാടനം ചെയ്തു. മുനവ്വിര്‍ അമാനി ആമുഖപ്രഭാഷണം നടത്തി. മികച്ച പ്രബോധകന്‍ എന്ന വിഷയത്തില്‍ അനസ് അമാനി പുഷ്പഗിരിയും കര്‍മശാസ്ത്രം എന്ന വിഷയത്തില്‍ ഇസ്മായില്‍ സഅദി വാളാടും  ക്ലാസ് അവതരിപ്പിച്ചു.

ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, നാസര്‍ അമാനി പാലത്തറ, ഇല്ല്യാസ് അമാനി, മുഹമ്മദ് കുഞ്ഞി അമാനി ദേലംപാടി, അബൂബക്കര്‍ അമാനി, കാദര്‍ അമാനി പാണലം ആശംസ അര്‍പ്പിച്ചു. 

പരിപാടിയില്‍ ദിക് ര്‍ ദുആ മജ്‌ലിസ് നടന്നു. യോഗത്തില്‍ അബ്ദുല്‍ ഗഫൂര്‍ അമാനി സ്വാഗതവും ബിസി റോഡ് അമാനി നന്ദിയും പറഞ്ഞു.


SHARE THIS

Author:

0 التعليقات: