Wednesday, 16 October 2019

കാസര്‍കോട് സോണ്‍ സഅദി സംഗമവും എ.കെ ഉസ്താദ് അനുസ്മരണവും വ്യാഴാഴ്ച

കാസര്‍കോട്: ജാമിഅ സഅദിയ്യ ശരീഅത്ത് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന മജ്‌ലിസുല്‍ ഉലമാഇസ്സഅദിയ്യീന്‍ കാസര്‍കോട് സോണ്‍ സഅദി സംഗമവും സമസ്ത ഉപാധ്യക്ഷനും സഅദിയ്യ ശരീഅത്ത് കോളേജ് പ്രിന്‍സിപ്പാളുമായിരുന്ന പ്രമുഖ പണ്ഡിതന്‍ ശൈഖുനാ നിബ്രാസുല്‍ ഉലമാ എ.കെ ഉസ്താദ് അനുസ്മരണവും വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ജില്ലാ സുന്നീ സെന്ററില്‍ നടക്കും. 

സോണ്‍ പ്രസിഡന്റ് ബി.എം അഹ്മദ് സഅദി ചെങ്കള അദ്ധ്യക്ഷം വഹിക്കും. ബാരിക്കാട് അബ്ദുല്‍ ഖാദര്‍ സഅദി പ്രാര്‍ത്ഥന നടത്തും. സമസ്ത ജില്ലാ സെക്രട്ടറി മൊയ്തു സഅദി ചേരൂര്‍ ഉദ്ഘാടനം ചെയ്യും. കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി അനുസ്മരണ പ്രഭാഷണം നടത്തും. 

ജില്ലാ സെക്രട്ടറി മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന്, സഈദ് സഅദി കോട്ടക്കുന്ന്, അബ്ദുല്‍ ഖാദര്‍ സഅദി പെരിയടുക്കം, ഹാഫിള് അഹ്മദ് സഅദി ചേരൂര്‍, ഇബ്രാഹിം സഅദി ത്വാഹ നഗര്‍, അഹ്മദ് സഅദി കുണ്ടന്നൂര്‍, അബ്ദുല്‍ റസാഖ് സഅദി, സുബൈര്‍ സഅദി മധൂര്‍, മൊയതു സഅദി അട്ക്കത്ത്ബയല്‍ സംബന്ധിക്കും. ഖത്തം ദുആ മജ്‌ലിസോടെ പരിപാടി സമാപിക്കും.


SHARE THIS

Author:

0 التعليقات: