Wednesday, 9 October 2019

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

പള്ളിക്കര: പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ ആശുപത്രിയില്‍ മരിച്ചു. പള്ളിക്കര ടോള്‍ ബൂത്തിന് സമീപം കോട്ടക്കുന്ന് ബോംബെ ഹൗസിലെ നാഗരാജ് (60) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഭാര്യ ദയാവതി അന്വേഷിച്ചുചെന്നപ്പോഴാണ് പറമ്പില്‍ ബോധമില്ലാതെ വീണുകിടക്കുന്നത് കണ്ടത്.

 ബഹളം വെച്ച് ആളെകൂട്ടി ഉടന്‍ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് പാമ്പുുകടിയേറ്റതാണെന്ന് തിരിച്ചത്. ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കോട്ടക്കുന്നിലെ പരേതനായ ഗോപാലകൃഷ്ണ- ലക്ഷ്മി ദമ്ബതികളുടെ മകനാണ്. മക്കള്‍: ചേതന്‍ (എഞ്ചിനീയര്‍, ബംഗളൂരു), ചൈത്ര (ഡിഗ്രി വിദ്യാര്‍ത്ഥിനി, മംഗളൂരു). സഹോദരങ്ങള്‍: ഹരിശ്ചന്ദ്ര (ഗള്‍ഫ്), ഭോജ രാജ് (കച്ചവടം, കോട്ടക്കുന്ന്), സുജാത (ചന്ദ്രഗിരി), ശാലിനി, രൂപ (ഇരുവരും മംഗളൂരു), രാജേശ്വരി (ചന്ദ്രഗിരി).


SHARE THIS

Author:

0 التعليقات: