Tuesday, 8 October 2019

നഗരത്തിലെ വ്യാപാര സ്ഥാപനത്തില്‍ നിന്ന് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

കാസര്‍കോട്: നഗരത്തിലെ വ്യാപാര സ്ഥാപനത്തില്‍ നിന്ന് 19,268 പാക്കറ്റ് നിരോധിത ലഹരി കലര്‍ന്ന പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു. സംഭവത്തില്‍ വ്യാപാരിയെ പോലീസ് അറസ്റ്റ് ചെയ്തു. എം.ജി.റോഡിലെ റഹ്മാനിയ റേഷനറി കടയില്‍
നിന്നാണ് ഇത്രയും അധികം പുകയില ഉല്‍പന്നങ്ങള്‍ സി.ഐ.സി.എ.അബ്ദുല്‍ റഹീമിന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്തത്. വ്യാപാരി തളങ്കര സ്വദേശി അബൂബക്കര്‍ സിദ്ദീഖി (41) നെ അറസ്റ്റ് ചെയ്തു. 

രഹസ്യവിവരത്തെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് സംഭവം. ലഹരി കലര്‍ന്ന പുകയില ഉല്‍പന്നങ്ങള്‍
സ്‌കൂളിന് സമീപം വിതരണം ചെയ്യുന്നതായി വിദ്യാര്‍ത്ഥികള്‍ പോലീസിന് വിവരം
നല്‍കിയിരുന്നു. വിതരണക്കാരനായ ചെമനാട്
സ്വദേശിയെ പോലീസ് പിടികൂടി. കുടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് പുകയില ഉല്‍പന്നങ്ങള്‍ വാങ്ങിയ വ്യാപാര സ്ഥാപത്തിന്റെ വിവരം
ലഭിച്ചത്. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് 10
ചാക്കുകളിലായി സൂക്ഷിച്ച പുകയില ഉല്‍പന്നങ്ങള്‍
കണ്ടെത്തിയത്.


SHARE THIS

Author:

0 التعليقات: