Saturday, 19 October 2019

കേരളാ മുസ്ലിം ജമാഅത്ത് കാസര്‍കോട് സോണ്‍ അര്‍ദ്ധ വാര്‍ഷിക കൗണ്‍സില്‍ സമാപിച്ചു

കാസര്‍കോട്: കേരളാ മുസ്ലിം ജമാഅത്ത് നടപ്പിലാക്കുന്ന വിഷന്‍ 2019 പ്രവര്‍ത്തന പദ്ധതികളുടെ പുരോഗതി വിലയിരുത്തുകയും കൂടുതല്‍ ശാസ്ത്രീയവും കാര്യക്ഷമവുമായ ദീനീ ദഅവാ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുകയും ചെയ്തുകൊണ്ട് കാസര്‍കോട് സോണ്‍ അര്‍ദ്ധ വാര്‍ഷിക കൗണ്‍സില്‍ സമാപിച്ചു. 

സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗം കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅ്ദീ ഉദ്ഘാടനം ചെയതു. സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി അദ്ധ്യക്ഷത വഹിച്ചു. അബ്ദുല്‍ റസ്സാഖ് സഖാഫി കോട്ടക്കുന്ന് വിഷയാവതരണം നടത്തി. 

സഈദ് സഅ്ദീ, ബാത്വിശാ സഖാഫി, അബ്ദുല്‍ ഖാദിര്‍ സഅ്ദീ ബാരിക്കാട്, എ.എം.മഹമൂദ് മുട്ടത്തൊടി, ഇബ്രാഹീം കൊല്ലംപാടി, ശംസുദ്ദീന്‍ പുതിയപുര, ഇത്തിഹാദ് മുഹമ്മദ് ഹാജി,അബൂബക്കര്‍ ഹാജി ബേവിഞ്ച, ഖലീല്‍ തളങ്കര, എ.കെ. കമ്പാര്‍ പ്രസംഗിച്ചു .ടി.എ.മന്‍സൂര്‍ മൗലവി അര്‍ദ്ധ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുഹമ്മദ് ടിപ്പു നഗര്‍ സ്വാഗതവും അഹ്മദ് കൊല്ലംപാടി നന്ദിയും പറഞ്ഞു .


SHARE THIS

Author:

0 التعليقات: