Monday, 28 October 2019

360 കേന്ദ്രങ്ങളില്‍ ജല്‍സത്തുല്‍ മഹബ്ബയുമായി മീലാദ് ക്യാമ്പയിന്‍; കേരള മുസ്ലിം ജമാഅത്ത് അര്‍ധവാര്‍ഷിക കൗണ്‍സിലിന് പ്രൗഢ സമാപനം

കാസര്‍കോട്: തിരുനബി കാലത്തിന്റെ വെളിച്ചം  എന്ന പ്രമേയത്തില്‍ ഒരു മാസം നീണ്ട് നില്‍ക്കുന്ന മീലാദ് ക്യാമ്പയിന്‍ സംഘടിപ്പാക്കാനുള്ള തീരുമാനത്തോടെ കേരള മുസ്ലിം ജമാഅത്ത് കാസര്‍കോട് ജില്ലാ അര്‍ധവാര്‍ഷിക കൗണ്‍സിലിന്  മാണിക്കോത്ത് ലീനേജില്‍ പ്രൗഢ സമാപനം.

ജില്ലയിലെ  360 യൂണിറ്റുകളില്‍ ജല്‍സത്തുല്‍ മഹബ്ബ എന്ന പേരില്‍ വിപുലമായ മൗലിദ് സദസ്സ് ഒരുക്കാനും ജില്ലാതല സെമിനാര്‍, സോണ്‍ തലത്തില്‍ മീലാദ് റാലി, സര്‍ക്കിള്‍ തലത്തില്‍ പഠന ക്യാമ്പ് എന്നിവ നടക്കും. ടോബിള്‍ ടോക്ക്, ആശയപ്രഭാഷണം,  ബുക്ക് ടെസ്റ്റ്, മെഗാ ക്വിസ്സ് തുടങ്ങിയവയും ക്യാമ്പയിന്‍ ഭാഗമായി സംഘടിപ്പിക്കും. റബീഉല്‍ അവ്വല്‍ ഒന്ന് മുതല്‍ നടക്കുന്ന പരിപാടി നവംബര്‍ 29ന് സമാപിക്കും. ജില്ലയിലെ വിവിധ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ വിപുലമായ മീലാദ് പരിപാടികളാണ്  ഈ വര്‍ഷം സംഘടിപ്പിക്കുന്നത്.

ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങളുടെ അധ്യക്ഷതയില്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി യു സി അബ്ദുല്‍ മജീദ് വിഷയാവതരണം നടത്തി. സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി.

ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സയ്യിദ് കെ പി എസ് ബേക്കല്‍, സയ്യിദ് മുഹമ്മദ് ഇമ്പിച്ചി തങ്ങള്‍ ഖലീല്‍ സ്വലാഹ്, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, കന്തല്‍ സൂപ്പി മദനി, അബ്ദുല്‍ ഹകീം ഹാജി കളനാട്, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് സഅദി മാണിക്കോത്ത്,  തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ സ്വാഗതവും സെക്രട്ടറി കെ എച്ച് അബ്ദുല്ല മാസ്റ്റര്‍ നന്ദിയും പറഞ്ഞു.


SHARE THIS

Author:

0 التعليقات: