Monday, 14 October 2019

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ്; മുന്‍കൂര്‍ ജാമ്യം തേടി ഫ്ളാറ്റ് നിര്‍മാതാക്കള്‍

കൊച്ചി : ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിര്‍ദേശിച്ചുകൊണ്ട് മരടിലെ ഫ്ളാറ്റ് നിര്‍മ്മാതാക്കള്‍ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി. ആല്‍ഫാ വെഞ്ചേഴ്സ് ഉടമയാണ് നാളെ ഹാജരാകേണ്ടത്. ഹോളി ഫെയ്ത്ത്, ജെയിന്‍ കോറല്‍ കേവ് കെട്ടിട നിര്‍മാതാക്കള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതില്‍ ഹോളി ഫെയ്ത്ത് വ്യാഴാഴ്ചയും, ജെയിന്‍ കോറല്‍ കേവ് അടുത്ത തിങ്കളാഴ്ചയുമാണ് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടത്.

ഇതിനിടെ, ഫ്ളാറ്റ് നിര്‍മാതാക്കള്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചിട്ടുണ്ട്. ആല്‍ഫാ വെഞ്ചേഴ്സ് ഉടമ പോള്‍ രാജാണ് മുന്‍കൂര്‍ ജാമ്യം കോടതിയെ സമീപിച്ചിരിക്കുന്നത്. മരടിലെ ഫ്ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നിര്‍ണയിക്കാനുള്ള ജസ്റ്റിസ് കെ.ബാലകൃഷ്ണന്‍ നായര്‍ കമ്മറ്റി ഇന്ന് വീണ്ടും ചേരും. ഉടമസ്ഥാവകാശ രേഖ ഹാജരാകാത്ത ഫ്ളാറ്റ് ഉടമകള്‍ക്ക് രേഖകള്‍ ഹാജരാക്കാന്‍ സമിതി ഒരാഴ്ച സമയം നല്‍കിയിട്ടുണ്ട്.


SHARE THIS

Author:

0 التعليقات: