മര്‍ദിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ഇന്ന് രാവിലെ മാതാപിതാക്കള്‍ ചേര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ശരീരത്തിലും കാലിലും മര്‍ദനമേറ്റ പാടുകളുണ്ടായിരുന്നു. കുട്ടിയുടെ വായില്‍ നിന്നും രക്തം വരുന്നുണ്ടായിരുന്നു. നില ഗുരുതരമായതിനെ തുടര്‍ന്ന് പോലീസുകാര്‍ ചേര്‍ന്ന് ആംബുലന്‍സില്‍ തിരുവനന്തപുരത്തെ എസ് ഐ ടി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടെ കഴക്കൂട്ടത്ത് വച്ച് കുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് മെഡിക്കല്‍ മിഷന് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കുട്ടിയുടെ അമ്മ ഇപ്പോള്‍ കഴക്കൂട്ടം പോലീസ് കസ്റ്റഡിയില്‍
നിരീക്ഷണത്തിലാണ്. മകളുടെ മരണവാര്‍ത്ത അറിഞ്ഞയുടന്‍ അച്ഛന് ബോധരഹിതനായി വീണു. കഴക്കൂട്ടം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ ഇദ്ധേഹത്തില്‍ നിന്നുള്ള കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞിട്ടില്ല. കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും.
0 التعليقات: