Tuesday, 8 October 2019

ജോളിക്ക് എല്ലാ രാഷ്ട്രീയ നേതാക്കളുമായും ഉറ്റ സൗഹൃദം, കൂടുതല്‍ വിളിച്ചത് ബി.എസ്.എന്‍.എല്‍ ജീവനക്കാരനെ: തെളിവുകള്‍ പുറത്ത്

കോഴിക്കോട്: കൂടത്തായി കൊലപാതകത്തിലെ മുഖ്യ പ്രതിയായ ജോളി അറസ്റ്റിലാവുന്നതിന് മുമ്ബുള്ള ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ വിളിച്ചത് ബി.എസ്.എന്‍.എല്‍ ജീവനക്കാരനായ ജോണ്‍സണെയെന്ന് റിപ്പോര്‍ട്ട്. തന്റെ അടുത്തസുഹൃത്താണ് ജോളിയെന്നും, ജോളിയുടെ സ്വര്‍ണം പലതവണ പണയം വയ്ക്കാന്‍ വാങ്ങിയിട്ടുണ്ടെന്നും ജോണ്‍സണ്‍ വ്യക്തമാക്കി. എന്നാല്‍, ജോളിയുമായി ഒരു പണമിടപാടും നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടത്തായി സ്വദേശിയായ ജോണ്‍സണ്‍ ഇപ്പോള്‍ തിരുപ്പൂരില്‍ ജോലി ചെയ്യുകയാണ്. ജോളിയുമായി സൗഹൃദം പുലര്‍ത്തുന്ന സി.പി.എം, കോണ്‍ഗ്രസ്, മുസ്ലീംലീഗ് നേതാക്കളേയും, വനിതാ തഹസില്‍ദാരേയും ജോളി പലതവണ വിളിച്ചിട്ടുണ്ട്. ഇവരില്‍ പലരേയും പൊലീസ് ചോദ്യം ചെയ്യും എന്നാണ് വിവരം. നേരത്തെ തന്നെ ഇവരില്‍ നിന്നും മൊഴി എടുത്തിരുന്നു.

അതേസമയം, കല്ലറയില്‍ നിന്ന് കിട്ടിയ മൃതദേഹാവശിഷ്ടങ്ങളില്‍ ഡി.എന്‍.എ പരിശോധന നടത്തും. മൈറ്റോ കോണ്‍ഡ്രിയല്‍ ഡി.എന്‍.എ അനാലിസിസ് ആണ് നടത്തുന്നത്. ഇതിനായി റോയിയുടെ സഹോദരങ്ങളുടെ ഡി.എന്‍.എ സാംപിള്‍ എടുക്കും. വിദഗ്ധപരിശോധന അമേരിക്കയില്‍ നടത്താനും തീരുമാനമായി.


SHARE THIS

Author:

0 التعليقات: