കൂടത്തായ് കൂട്ടക്കൊല: അന്വേഷണ സംഘം വിപുലീകരിക്കും

തിരുവനന്തപുരം: സംസ്ഥാന പോലീസില മികച്ച ഓഫീസര്‍മാരെ ഉള്‍പ്പെടുത്തി കൂടത്തായി കൊലപാതക പരമ്പര കേസിലെ അന്വേഷണ സംഘം വിപുലീകരിക്കുമെന്ന് ഡി ജി പി ലോക്നാഥ് ബെഹ്റ. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ കേസാണിത്. കൊലപാതങ്ങള്‍ നടന്നിട്ട് വര്‍ഷങ്ങളായതിനാല്‍ ശാസ്ത്രീയ തെളിവുകളാണ് കേസില്‍ പ്രധാനമാകുക. അത്തരം തെളിവുകള്‍ ശേഖരിക്കുന്നതിനായാണ് അതുമായി ബന്ധപ്പെട്ട വിദഗ്ദ്ധരെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തുന്നത്. ശാസ്ത്രീയ തെളിവിനായാണ് ഡി എന്‍ എ പരിശോധന നടത്തുന്നതെന്നും ബെഹ്റ പറഞ്ഞു.

സയനൈഡ് എങ്ങനെ ലഭിച്ചു എന്നത് പ്രത്യേകമായി അന്വേഷിക്കും. സയനൈഡ് ഉപയോഗത്തിന്റെ തെളിവ് കണ്ടെത്തുക ശ്രമകരമാണ്. നേരിട്ടും അല്ലാതെയും കേസുമായി ബന്ധപ്പെട്ട എല്ലാവരേയും ചോദ്യം ചെയ്യും. ആദ്യ അന്വേഷണ സംഘത്തിന്റെ പാളിച്ച ഇപ്പോള്‍ ചിന്തിക്കുന്നില്ല. തെളിവ് ശേഖരിക്കുന്നതിനും പ്രതിയെ പിടികൂടുന്നതിനുമാണ് ഇപ്പോള്‍ പരിഗണന.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍