Wednesday, 16 October 2019

കൂടത്തായി കൊലപാതക പരമ്പര: പ്രതികളുടെ കസ്റ്റഡി കാലാവധി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി

താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പരകേസില്‍ മൂന്ന് പ്രതികളുടേയും കസ്റ്റഡി കാലാവധി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി. താരമശ്ശേരി കോടതിയുടെതാണ് നടപടി. പ്രതികളുടെ ജാമ്യാപേക്ഷ 19ന് പരിഗണിക്കും. ജോളി ഇന്നാണ് ജാമ്യാപേക്ഷ നല്‍കിയത്. മറ്റു പ്രതികള്‍ നേരത്തെ തന്നെ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു.

കോയമ്പത്തൂരില്‍ നിന്നാണ് പ്രജികുമാര്‍ സയനൈഡ് കൊണ്ടുവന്നതെന്നും അതിനാല്‍ പ്രതികളെ കോയമ്പത്തൂരില്‍ കൊണ്ടുപോയി തെളിവെടുക്കണമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഇതിനായി മൂന്ന് ദിവസം കൂടി കസ്റ്റഡി നീട്ടി നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചുവെങ്കിലും പ്രതികളുടെ അഭിഭാഷകര്‍ ശക്തമായി എതിര്‍ത്തു. ഇതോടെ കോടതി രണ്ട് ദിവസത്തേക്ക് കസ്റ്റഡി നീട്ടി നല്‍കുകയായിരുന്നു.

അതിനിടെ, പ്രജികുമാറിന് ഭാര്യയുമായി സംസാരിക്കാന്‍ കോടതി പത്ത് മിനുട്ട് സമയം അനുവദിച്ചു. പ്രജികുമാറിന്റെ ഭാര്യ നല്‍കിയ ഹരജി പരിഗണിച്ചായിരുന്നു നടപടി.

SHARE THIS

Author:

0 التعليقات: