Friday, 18 October 2019

മിന്നലില്‍ വ്യാപക നഷ്ടം: വൈദ്യുതോപകരണങ്ങള്‍ കത്തിനശിച്ചു

പള്ളിക്കര: ചേറ്റുകുണ്ട് കീക്കാനിലെ പരേതനായ ബാങ്ക് ജീവനക്കാരന്‍ പുരുഷോത്തമന്റെ വീട്ടില്‍ ഇലക്ട്രിക്കല്‍ ഉപഹരണങ്ങളും വയറിംഗും പൂര്‍ണ്ണമായി കത്തി നശിച്ചു. പുരുഷോത്തമന്റെ ഭാര്യ ഭാഷിണിയും മക്കളുമാണ് ഈസമയം വീട്ടിലുണ്ടായിരുന്നത്. ശക്തമായ സ്ഫോടനം ഉണ്ടായതായി ഇവര്‍ പറഞ്ഞു.

തൊട്ടയല്‍ പക്കത്തെ റിട്ട. ഹെഡ്മാസ്റ്റര്‍ പരേതനായ രാമചന്ദ്രയുടെ വീട്ടില്‍ വൈദ്യുതി മെയിന്‍ സ്വിച്ച് പൊട്ടിതെറിച്ചു. മാസ്റ്ററുടെ ഭാര്യ സരസ്വതി മാത്രമെ വീട്ടിലുണ്ടായിട്ടുള്ളു. ഡി.സി.സി നിര്‍വാഹക സമിതി അംഗം സത്യന്‍ പൂച്ചക്കാടിന്റെ വീട്ടില്‍ ഇന്‍വെട്ടര്‍ പൊട്ടിതെറിച്ചു. മൂന്നു വീടുകളിലും ആളപായമൊന്നുമില്ല. പൊലീസും റവന്യൂ അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്.


SHARE THIS

Author:

0 التعليقات: