Wednesday, 9 October 2019

മുഹിമ്മാത്ത് മദ്ഹുര്‍റസൂല്‍ ഫൗണ്ടേഷന്‍; 63 മഹല്ലുകളില്‍ തന്‍ശീത്ത് നടക്കും

പുത്തിഗെ: തിരുനബിയുടെ മദ്ഹ് പറയുന്നതിനും പഠിപ്പിക്കുന്നതിനും മാത്രമായി സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളാല്‍ സ്ഥാപിതമായ മുഹിമ്മാത്ത് മദ്ഹുര്‍റസൂല്‍ ഫൗണ്ടേഷന് കീഴില്‍ 63 മഹല്ലുകളില്‍ തന്‍ശീത്ത് നടക്കും. 

തന്‍ശീത്ത് സംഗമങ്ങള്‍ക്ക് അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബൂബക്കര്‍ സഖാഫി പാവുറടുക്ക, മൂസ സഖാഫി കളത്തൂര്‍, അബ്ദുസ്സലാം അഹ്‌സനി, കബീര്‍ ഹിമമി ഗോളിയടുക്ക, ഹാരിസ് ഹിമമി പരപ്പ, അശ്‌റഫ് സഖാഫി ഉളുവാര്‍, അബ്ബാസ് സഖാഫി കാവുംപുറം നേതൃത്വം നല്‍കും. 

തന്‍ശീത്ത് സംഗമങ്ങളുടെ കോഡിനേറ്ററായി സഫ് വാന്‍ ഹിമമി ആദൂറിനെ തെരഞ്ഞെടുത്തു. 

ഇത് സംബന്ധമായി ചേര്‍ന്ന യോഗം സയ്യിദ് അബ്ദുല്‍ കരീം ഹാദി തങ്ങളുടെ അധ്യക്ഷതയില്‍ സി എച്ച് മുഹമ്മദ് പട്‌ള ഉദ്ഘാടനം ചെയ്തു. സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി, അബ്ബാസ് സഖാഫി, ഫാറൂഖ് കുബണൂര്‍, ശഹീദ് ഹിമമി ചെണ്ടത്തോടി സംബന്ധിച്ചു. സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ സഖാഫി സ്വാഗതവും സഫ് വാന്‍ ഹിമമി നന്ദിയും പറഞ്ഞു.


SHARE THIS

Author:

0 التعليقات: