Thursday, 3 October 2019

ജിദ്ദയില്‍ മലയാളി ഷോക്കേറ്റ് മരിച്ചു

ജിദ്ദ: മലപ്പുറം കാളികാവ് കല്ലാമൂല സ്വദേശി ഇസ്ഹാഖലി (30) മേലേടത്ത് ജിദ്ദയിലെ ഹംദാനിയയില്‍ ജോലി സ്ഥലത്തു വെച്ച് ഷോക്കേറ്റ് മരിച്ചു. മീറ്റര്‍ ബോക്സില്‍ നിന്ന് പുറത്തേക്ക് തള്ളി നില്‍ക്കുന്ന വയറില്‍നിന്നാണ് ഷോക്കേറ്റത്. 

ഭാര്യ: അംന. മകന്‍: അമിന്‍ ഷാന്‍. മൃതദേഹം ഇപ്പോള്‍ ജിദ്ദ അല്‍ ഹംറയിലെ കിങ് ഫഹദ് ഹോസ്പിറ്റലിലാണുള്ളത്. മറവ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.


SHARE THIS

Author:

0 التعليقات: