കാക്കനാട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പെട്രോളൊഴിച്ച് തീവെച്ച് കൊന്നു; തീകൊളുത്തിയ യുവാവും മരിച്ചു

കൊച്ചി: കാക്കനാട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പെട്രോളൊഴിച്ച് തിവച്ച് കൊലപ്പെടുത്തി. പൊള്ളലേറ്റ യുവാവും മരിച്ചു. ബുധനാഴ്ച രാത്രി 11:30ഓടെയാണ് സംഭവം. കാക്കനാട് അത്താണി സലഫി ജുമാ മസ്ജിദ്നു സമീപം പദ്മാലയത്തില്‍ ഷാലന്റെ മകള്‍ ദേവികയും (പാറു -17), പറവൂര്‍ സ്വദേശിയായ മിഥുനു(27)മാണ് മരിച്ചത്.

യുവാവ് പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി പെട്രോളൊഴിച്ച് തീവെക്കുകയായിരുന്നു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് അക്രമത്തിലേക്ക് നയിച്ചത്.ബൈക്കില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ മിഥുന്‍ വാതിലില്‍ മുട്ടി.പിതാവ് വാതില്‍ തുറന്നയുടനെ അകത്തേക്ക് ഓടിക്കയറിയ യുവാവ് പെണ്‍കുട്ടിയുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിക്കുകയും തീവെക്കുകയുമായിരുന്നു. രക്ഷപ്പെടുത്താന്‍ ശ്രമിച്ച മാതാപിതാക്കള്‍ക്കും പരിക്കേറ്റിട്ടുണ്ട്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് എത്തി ഇവരെ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍വച്ചാണ് ഇരുവരും മരിച്ചത്.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍