Thursday, 24 October 2019

മഞ്ചേശ്വരത്ത് ഖമറുദ്ദീന്‍ വിജയത്തിലേക്ക്

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് ലീഗിന്റെ എം.സി ഖമറുദ്ദീന്‍ വ്യക്തമായ ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണ്. പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. 

രണ്ടാം സ്ഥാനത്തുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥി രവീശ തന്ത്രിക്ക് 25177 വോട്ടാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. മൂന്നാം സ്ഥാനത്തായിപ്പോയ സി.പി.എം സ്ഥാനാര്‍ത്ഥി ശങ്കറൈക്ക് പതിനാലായിരം വോട്ടു മാത്രമേ കിട്ടിയുള്ളൂ. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ,സുരേന്ദ്രനു 89 വോട്ടുകള്‍ക്കാണ് മണ്ഡലം നഷ്ടമായത്. ഇത്തവണ ബി.ജെ.പി രംഗത്തിറക്കിയകത് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം രവീശതന്ത്രി കുണ്ടാറിനെയാണ്. 


യു.ഡി.എഫിന്റെ അബ്ദുള്‍ റസാഖിന്റെ മരണത്തെത്തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 1984 മുതല്‍ 2006 ഒഴിച്ചുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിയാണ് ഇവിടെ വിജയിച്ചുവരുന്നത്. 24 വര്‍ഷം തുടര്‍ച്ചയായി എം.എല്‍.എയും മന്ത്രിയുമായിരുന്ന മുസ്ലിംലീഗ് നേതാവ് ചെര്‍ക്കളം അബ്ദുല്ലയെ സി.പി.എമ്മിലെ സി.എച്ച് കുഞ്ഞമ്പു പരാജയപ്പെടുത്തിയെങ്കിലും പി.ബി.അബ്ദുല്‍റസാഖ് 2011 ലീഗ് തിരിച്ചുപിടിച്ചു. 2016ല്‍ നിലനിര്‍ത്തി. എന്‍.ഡി.എയും ഇടതുപക്ഷവും വലിയ വെല്ലുവിളി ഉയര്‍ത്തിയ ഉപതെരഞ്ഞടുപ്പില്‍ മുസ്ലിംലീഗ് ജില്ലാപ്രസിഡന്റിനെ തന്നെ ഇറക്കിയാണ് നേരിട്ടത്. 

പാര്‍ട്ടിയിലുണ്ടായ പ്രാദേശിക എതിര്‍പ്പുകളെ പാണക്കാട് വച്ച് തന്നെ നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ പറഞ്ഞുതീര്‍ക്കാനുമായി. 
മതേതര ജനാധിപത്യ ശക്തിയുടെ വിജയമായി ഈ തെരഞ്ഞെടുപ്പിനെ കാണുന്നുവെന്നായിരുന്നു സ്ഥാനാര്‍ത്ഥി എം.സി. ഖമറുദ്ദീന്റെ ആദ്യ പ്രതികരണം.


SHARE THIS

Author:

0 التعليقات: