Wednesday, 16 October 2019

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്: വാഹന പരിശോധനയില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

കാസര്‍കോട്: വാഹന പരിശോധനയില്‍ വീഴ്ചവരുത്തിയ സ്റ്റാറ്റിക് സര്‍വെലന്‍സ് ടീം ഉദ്യോഗസ്ഥനെ ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു തലപ്പാടിയില്‍ നടത്തിയ മിന്നല്‍ പരിശോധനയെ തുടര്‍ന്ന് ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. ഈമാസം 15 മുതല്‍ മഞ്ചേശ്വരം മണ്ഡലത്തിലേക്കുള്ള 17പ്രവേശന സ്ഥലങ്ങളിലും പരിശോധന കര്‍ശനമാക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനായി 17എന്‍ട്രി പോയിന്റുകളില്‍ സ്റ്റാറ്റിക് സര്‍വലെന്‍സ് ടീമിനെ നിയോഗിച്ചിരുന്നു.

കര്‍ണാടകയില്‍ നിന്നും മറ്റു മണ്ഡലങ്ങളില്‍ നിന്നും ദുരുദ്ദേശത്തോടെ ഏഴിലധികം ആളുകള്‍ ഒരു വാഹനത്തില്‍ കൂട്ടത്തോടെ വരുന്നുണ്ടെങ്കില്‍ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കാനും ആവശ്യമായ നടപടി സ്വീകരിക്കാനും നിര്‍ദ്ദേശിച്ചിരുന്നു. ഇത് കൃത്യമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ചൊവ്വാഴ്ച രാത്രി ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു നടത്തിയ പരിശോധനയിലാണ് വീഴ്ച കണ്ടെത്തി സസ്‌പെന്റ് ചെയ്തത്.


SHARE THIS

Author:

0 التعليقات: