Monday, 21 October 2019

കര്‍ണാടകയില്‍ നിന്നും വോട്ടര്‍മാരെ എത്തിച്ച രണ്ടു വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തു

മഞ്ചേശ്വരം: വോട്ട് ചെയ്യാനായി കര്‍ണാടകയില്‍ നിന്നും വോട്ടര്‍മാരെ എത്തിച്ച രണ്ടു വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കര്‍ണാടക രജിസ്ട്രേഷനിലുള്ള ഒരു ബസും മറ്റൊരു വാഹനവുമാണ് ഉപ്പളയില്‍ വെച്ച് ഫ്ളയിംഗ് സ്‌ക്വാഡ് നിര്‍ദേശപ്രകാരം മഞ്ചേശ്വരം പോലീസ് കസ്റ്റഡിയിലെടുത്തത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വോട്ടര്‍മാരുമായെത്തിയ വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തത്.

വാഹനങ്ങളില്‍ വോട്ടര്‍മാരെ എത്തിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ തന്നെ വിലക്കിയിരുന്നു.


SHARE THIS

Author:

0 التعليقات: