മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ്: ടിക്കാറാം മീണ ബുധനാഴ്ച കാസര്‍കോട്ട്

കാസര്‍കോട്: തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് കേരള ചീഫ് ഇലക്ടറല്‍ ഓഫീസറും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ ടിക്കാറാം മീണ ഒക്ടോബര്‍ രണ്ടിന് കാസര്‍കോടെത്തും.

ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ ജില്ലാ പോലീസ് മേധാവി  മഞ്ചേശ്വരം മണ്ഡലം വരണാധികാരി നോഡല്‍ ഓഫീസര്‍മാര്‍ തെരഞ്ഞെടുപ്പ് ചുമതലയുള്ള മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി ഉച്ചയ്ക്ക് രണ്ടു മണിക്ക് അദ്ദേഹം ചര്‍ച്ച നടത്തും. കളക്ടറേറ്റ് കോമ്പൗണ്ടില്‍ നിര്‍മിക്കുന്ന ഇലക്ഷന്‍ വെയര്‍ഹൗസ് പുതിയ കെട്ടിടം ശിലാസ്ഥാപനവും നിര്‍വ്വഹിക്കും.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍