Thursday, 31 October 2019

ബുര്‍ദ മജ്‌ലിസും നഅ്‌തേ ശെരീഫും വെള്ളിയാഴ്ച മര്‍കസ് മൈമനില്‍

മൊഗ്രാല്‍ പുത്തൂര്‍: കോട്ടക്കുന്ന് മര്‍കസുല്‍ മൈമന്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ മെമ്മോറിയല്‍ സ്റ്റഡി  സെന്ററില്‍ പ്രഗല്‍ഭ ഗായകന്‍മാര്‍ അവതരിപ്പിക്കുന്ന ബുര്‍ദ മജ്‌ലിസും നഅ്‌തേ ശെരീഫും വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് കോട്ടക്കുന്ന് മര്‍കസുല്‍ മൈമന്‍ ക്യാമ്പസില്‍ നടക്കും.തുടര്‍ന്ന് നടക്കുന്ന അസ്മാഹുല്‍ ഹുസ്‌നാ ദുആ മജ്‌ലിസിന് സുലൈമാന്‍ സഖാഫി ദേശാങ്കുളം നേതൃത്വം നല്‍കും.

സയ്യിദ് എസ്.കെ തങ്ങള്‍, സഈദ് സഅദി കോട്ടക്കുന്ന്, അബ്ദുല്‍ റസ്സാഖ് സഖാഫി, സലാം സഅദി, അബ്ദുള്ള മുസ്ലിയാര്‍, സ്വാലിഹ് ജൗഹരി, ബാദുഷ ഹാദി സഖാഫി, കരീം മുസ്ലിയാര്‍, നൗഷാദ് മുസ്ലിയാര്‍, എ.കെ കമ്പാര്‍, ശാഫി എന്‍.എ, ശെരീഫ് കുദിര്‍, അഷ്‌റഫ് കെ.എസ്,സിറാജുദ്ധീന്‍ കോട്ടക്കുന്ന് തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും


SHARE THIS

Author:

0 التعليقات: