വര്‍ണ്ണം വിതറി മഴവില്‍ സംഘം വര്‍ണ്ണ സഞ്ചയത്തിന് പ്രൗഢ തുടക്കം

ബദിയഡുക്ക: കൗതുകവും വിസ്മയവും പകര്‍ന്ന്
മഴവില്‍ സംഘം വര്‍ണ്ണ സഞ്ചയത്തിന് ബദിയഡുക്ക സെക്ടറില്‍ തുടക്കമായി. തുടര്‍ ദിവസങ്ങളില്‍ ജില്ലയിലെ അമ്പത് സെക്ടറില്‍ മഴവില്‍ സംഘം വര്‍ണ്ണ സഞ്ചയം നടക്കും.

മഴവില്‍ സംഘത്തിന് കീഴില്‍ സംഘടിപ്പിച്ച വര്‍ണ്ണ സഞ്ചയത്തോടനുബന്ധിച്ച് അസംബ്ലി, റാലി, പൊതുസമ്മേളനം തുടങ്ങിയവ നടന്നു.

പരിപാടിക്ക് തുടക്കം കുറിച്ച് ബിഎസ് അബ്ദുല്ലക്കുഞ്ഞി ഫൈസി പതാക ഉയര്‍ത്തി. അസംബ്ലിക്ക് ജില്ലാ സെക്രട്ടറി കരീം ജൗഹരി നേതൃത്വം നല്‍കി. തുടര്‍ന്ന് നയനാന്ദകരമായ മഴവില്‍ റാലി അപ്പര്‍ ബസാറില്‍ നിന്ന് തുടങ്ങി ബദിയഡുക്ക ടൗണില്‍ സമാപിച്ചു. 

പ്ലാസ്റ്റിക്ക് രഹിതമായിരുന്ന പരിപാടിയില്‍ കുടിക്കാന്‍ മുളകൊണ്ട് നിര്‍മിച്ച ഗ്ലാസും ഫ്‌ലക്ക്‌സിന് പകരം ഓലയും ഉപയോഗിച്ചത് വേറിട്ട അനുഭവമായി. വര്‍ണ്ണ സഞ്ചയത്തിന് എസ് വൈ എസ്, എസ്എസ്എഫ് പ്രവര്‍ത്തകര്‍ അഭിവാദ്യമര്‍പ്പിച്ചു.

പൊതുസമ്മേളനം സല്‍മാന്‍ ബീജന്തടുക്കയുടെ അദ്ധ്യക്ഷതയില്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന സെക്രെട്ടറി സി എന്‍ ജാഫര്‍ സാദിഖ് പ്രഭാഷണം നടത്തി. ബഷീര്‍ സഖാഫി കൊല്യം, ശക്കീര്‍ എം ടി പി, എ കെ സഖാഫി കന്യാന, ശംഷീര്‍ സൈനി, സുബൈര്‍ ബാഡൂര്‍ ,ഹനീഫ് സഖാഫി പിലാങ്കട്ട, റിയാസ് ഹനീഫി, സാബിത്ത് ബദിയഡുക്ക, ഫൈസല്‍  സൈനി, റസൂദ് നെക്രാജെ സംബന്ധിച്ചു.

അക്ബറലി നാരമ്പാടി സ്വാഗതവും ശമീര്‍ ബാറഡുക്ക നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍