Saturday, 5 October 2019

മഴവില്‍ സംഘം വര്‍ണ്ണ സഞ്ചയം; ജില്ലാ തല ഉദ്ഘാടനം ഞായറാഴ്ച ബദിയടുക്കയില്‍

ബദിയടുക്ക: പഠനം മധുരം സേവനം മനോഹരം എന്ന പ്രമേയത്തില്‍ ജില്ലയിലെ അമ്പത് സെക്ടര്‍ കേന്ദ്രങ്ങളില്‍ ഒക്ടോബര്‍ മാസത്തില്‍ മഴവില്‍ സംഘം വര്‍ണ്ണ സഞ്ചയം നടക്കും.

പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം ഞായറാഴ്ച 2 മണി മുതല്‍ ബദിയടുക്കയില്‍ നടക്കും. ഉച്ചക്ക് 1.30 ന് ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി പതാക ഉയര്‍ത്തും. 2 മണിക്ക് നടക്കുന്ന അസംബ്ലിക്ക് ജില്ല സെക്രട്ടറി കരീം ജൗഹരി നേതൃത്വം നല്‍കും.

വൈകുന്നേരം 4 മണിക്ക് ബദിയടുക്ക അപ്പര്‍ ബസാറില്‍ നിന്ന് മഴവില്‍ സംഘം പ്രവര്‍ത്തകരുടെ പ്രകടനവും എസ് വൈ എസ്, എസ് എസ് എഫ് പ്രവര്‍ത്തകരുടെ അഭിവാദ്യ റാലിയും നടക്കും.

പൊതു സമ്മേളനം സെക്ടര്‍ പ്രസിഡന്റ് സല്‍മാന്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് മുനീര്‍ അഹ്ദല്‍ ഉദ്ഘാടനം ചെയ്യും.
എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി.എന്‍
ജഅഫര്‍ സാദിഖ് പ്രഭാഷണം നടത്തും.
ശക്കീര്‍ എം ടി പി, അബ്ദു റഹ്മാന്‍ സഖാഫി പൂത്തപ്പലം, ഹസൈനാര്‍ മിസ്ബാഹി, ശംഷീര്‍ സൈനി ,ഫൈസല്‍ സൈനി, റസൂദ് നെക്രാജെ, ഹനീഫ് സഖാഫി പിലാങ്കട്ട, റിയാസ് ഹനീഫി പെരഡാല, സാബിത്ത് ബദിയഡുക്ക തുടങ്ങിയവര്‍ സംബന്ധിക്കും.

അക്ബറലി നാരമ്പാടി സ്വാഗതവും ശമീര്‍ ബാറഡുക്ക നന്ദിയും പറയും


SHARE THIS

Author:

0 التعليقات: