Wednesday, 9 October 2019

മിസ്‌കുല്‍ ഖിതാം '19 ന് സ്വാഗതസംഘമായി

ചെമ്മനാട്: ലോകാനുഗ്രഹി മുത്ത് നബി തങ്ങളുടെ ജന്മദിന മാസത്തെ വരവേല്‍ക്കാനും പ്രകീര്‍ത്തനങ്ങളെ കൊണ്ട് ധന്യമാക്കാനും ചെമ്മനാട് ഒരുങ്ങി. ചെമ്മനാട് ബദര്‍ ജുമാ മസ്ജിദും താജുല്‍ ഉലമാ സുന്നി മദ്‌റസയും സംയുക്തമായി  തിരുപ്പിറവി കൊണ്ടനുഗ്രഹീതമായ പുണ്യ റബീഹിനെ വ്യത്യസ്തമാക്കാന്‍ നവീന പദ്ധതികള്‍ ആവിശ്കരിച്ചു.

പതാക ഉയര്‍ത്തല്‍, നബിദിന സന്ദേഷ  റാലി, ബുര്‍ദ, മൗലിദ് മജ്‌ലിസുകള്‍, മദ്ഹുറസൂല്‍ പ്രഭാഷണങ്ങള്‍, കലാപരിപാടികള്‍ തുടങ്ങിയവ വ്യത്യസ്ത ദിവസങ്ങളില്‍ അരങ്ങേറും...

പരിപാടിയുടെ വിജയത്തിനായി  വിപുലമായ സ്വാഗത സംഘം രൂപികരിച്ചു...
സി എച്ച് ഇബ്രാഹിം (ചെയര്‍മാന്‍ ),  അബ്ദുള്ള സി എ (കണ്‍വീനര്‍),
ശമീര്‍ കാംകുഴി (ഫിനാന്‍സ് സെക്രട്ടറി)  എന്നിവരെ തെരെഞെടുത്തു...

സി.എച്ച് ഇബ്രാഹിമിന്റെ അദ്ധ്യക്ഷതയില്‍ അജ്മല്‍ ഹിമമി സഖാഫി സംഗമം ഉല്‍ഘാടനം ചെയ്തു.. ഷക്കീര്‍ ഹുസൈന്‍, സി എല്‍ ഹമീദ് സാഹിബ് ,റഹ്മാന്‍ മണല്‍ ,റഹ്മത്ത് മണല്‍ അബ്ദുല്‍ അസീസ് ലേസ്യത്ത് ,സിദ്ധീഖ് കൊമ്പനടുക്കം, സഫ്വാന്‍ കൊമ്പനടുക്കം ,അബൂബക്കര്‍ മണല്‍, അഹ്മദ് ചെമനാട് എന്നിവര്‍ സംബന്ദിച്ചു....


SHARE THIS

Author:

0 التعليقات: