Wednesday, 2 October 2019

രക്ഷാകര്‍തൃ സംഗമം സമാപിച്ചു

പുത്തിഗെ; മുഹിമ്മാത്തുല്‍ മുസ്ലിമീന്‍ എജ്യുക്കേഷന്‍ സെന്ററിന്റെ പ്രധാന സ്ഥാപനങ്ങളിലൊന്നായ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് വേണ്ടി നടത്തിയ രക്ഷാകര്‍തൃ സംഗമം സമാപിച്ചു.

ഹാഫിള് അബ്ദുല്‍ മജീദ് സഖാഫിയുടെ അധ്യക്ഷതയില്‍ മുഹിമ്മാത്ത് ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ന്നൂര്‍ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം സഖാഫി അര്‍ളടുക്ക വിഷയാവതരണം നടത്തി. റഫീഖ് സഅദി ദേലംപാടി, ഹാഫിള് അബ്ദുല്‍ റഹീം സഖാഫി പ്രസംഗിച്ചു. ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച സ്വാഗതവും ഹാഫിള് റാഷിദ് ഇര്‍ഫാനി നന്ദിയും പറഞ്ഞു.


SHARE THIS

Author:

0 التعليقات: