Thursday, 17 October 2019

വ്യാജ വാര്‍ത്ത: നിയമ നടപടിക്കൊരുങ്ങുന്നു

പുത്തിഗെ: മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിനെ തുടര്‍ന്ന് വിവിധ രാഷ്ട്രീയ നേതാക്കളും സ്ഥാനാര്‍ത്ഥികളും മുഹിമ്മാത്ത് സന്ദര്‍ശിക്കുകയും നേതാക്കളുമായി സൗഹൃദ ചര്‍ച്ച നടത്തിയതിനെ സോഷ്യല്‍ മീഡിയ വഴി അവഹേളിക്കുന്നതും സമൂഹത്തില്‍ ഛിദ്രതയുണ്ടാക്കുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. സ്ഥാപനത്തിനും നേതാക്കള്‍ക്കും അവമതിപ്പുണ്ടാക്കുന്ന തരത്തിലുള്ള പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങും.

ഇത്തരം പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് അറിയിക്കുന്നു.

-മീഡിയ കോര്‍ഡിനേറ്റര്‍
സയ്യിദ് ഹാാമിദുല്‍ അന്‍വര്‍ അഹ്ദല്‍ 


SHARE THIS

Author:

0 التعليقات: